---
title: "വാട്ടർ അതോറിറ്റിയുടെ കെടുകാര്യസ്ഥത; യൂത്ത് ലീഗ് നിവേദനം നൽകി"
english_title: "Youth League submits petition against mismanagement of Water Authority"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/328897/youth-league-submits-petition-against-mismanagement-of-water-authority"
published_at: "2025-12-01T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692dbd8c7b90c_news-card.jpg"
keywords: []
---

# വാട്ടർ അതോറിറ്റിയുടെ കെടുകാര്യസ്ഥത; യൂത്ത് ലീഗ് നിവേദനം നൽകി

> **Lead Summary:** തളിപ്പറമ്പിലെ വിവിധ പ്രദേശങ്ങളിൽ ജപ്പാൻ കുടിവെള്ള വിതരണ പൈപ്പ് തകർന്ന് നിരവധി ദിവസങ്ങളായിട്ടും അറ്റകുറ്റപണി നടത്താത്തതിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് വാട്ടർ അതോറിറ്റി അസി. എഞ്ചിനീയർക്ക് നിവേദനം നൽകി.കുടിവെള്ള വിതരണം തടസപ്പെടുകയും വെള്ളം ഒഴുകി റോഡുകൾ പൊട്ടി പോകുന്ന സാഹചര്യവും നിലനിൽക്കുന്നത്.

## Article Content

തളിപ്പറമ്പിലെ വിവിധ പ്രദേശങ്ങളിൽ ജപ്പാൻ കുടിവെള്ള വിതരണ പൈപ്പ് തകർന്ന് നിരവധി ദിവസങ്ങളായിട്ടും അറ്റകുറ്റപണി നടത്താത്തതിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് വാട്ടർ അതോറിറ്റി അസി. എഞ്ചിനീയർക്ക് നിവേദനം നൽകി.കുടിവെള്ള വിതരണം തടസപ്പെടുകയും വെള്ളം ഒഴുകി റോഡുകൾ പൊട്ടി പോകുന്ന സാഹചര്യവും നിലനിൽക്കുന്നത്.

അധികൃതരോട് ചർച്ച നടത്തിയപ്പോൾ കരാറുക്കാർക്ക് പതിനെട്ട് മാസത്തെ കുടിശിക സർക്കാർ നൽകാൻ ഉള്ളത് കൊണ്ട് അറ്റകുറ്റപണി ഏറ്റെടുക്കുന്നതിൻ കരാറുക്കാർ തയ്യാറാവുന്നില്ല.പ്രവർത്തനങ്ങൾ കൃത്യമായി ഏകോപിപ്പിക്കുന്നതിന് ജീവനക്കാർ കുറവ് ഉള്ളത് പ്രവർത്തനത്തെ തടസപ്പെടുത്തുന്നു എന്നും ചർച്ചയിൽ പറഞ്ഞു.

പത്ത് ദിവസത്തിനക്കം അറ്റകുറ്റപണി നടത്തി പ്രശ്നം പരിഹരിചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി യൂത്ത് ലീഗ് മുന്നോട്ട് വരുമെന്ന് ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് കെ.മുഹമ്മദ്‌ അഷ്‌റഫ്‌, ജന.സെക്രട്ടറി പിഎ. ഇർഫാൻ, ട്രഷറർകെ എൻ.അൻഷാദ് ഭാരവാഹികളായ മുഹമ്മദ്‌ കുഞ്ഞി കുപ്പം,കെ എസ് ഉമ്മർ, കെ എസ്. റഫീഖ്, സിപി നൗഫൽ, അഷീർ കുണ്ടാംകുഴി എന്നിവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/328897/youth-league-submits-petition-against-mismanagement-of-water-authority)