---
title: "കണ്ണൂരിൽ കെഎസ്ആര്‍ടിസി ബസിന് അടിയിൽപ്പെട്ട് ഒരാള്‍ മരിച്ചു"
english_title: "One person died "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/328881/one-person-died"
published_at: "2025-12-01T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692d9cc2414a3_Untitled-2-web.jpg"
keywords: []
---

# കണ്ണൂരിൽ കെഎസ്ആര്‍ടിസി ബസിന് അടിയിൽപ്പെട്ട് ഒരാള്‍ മരിച്ചു

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂർ നഗരത്തിൽ ബസിന് അടിയിൽപ്പെട്ട് ഒരാൾ മരിച്ചു. ഇന്ന് വൈകിട്ട് 3.20 ഓടെ എൻ എസ് ടാക്കീസിന് മുന്നിൽ വെച്ചാണ് ദാരുണമായ അപകടമുണ്ടായത്.

## Article Content

**കണ്ണൂര്‍: **കണ്ണൂർ നഗരത്തിൽ ബസിന് അടിയിൽപ്പെട്ട് ഒരാൾ മരിച്ചു. ഇന്ന് വൈകിട്ട് 3.20 ഓടെ എൻ എസ് ടാക്കീസിന് മുന്നിൽ വെച്ചാണ് ദാരുണമായ അപകടമുണ്ടായത്.

റോഡിലേക്ക് വീണയാളുടെ ദേഹത്ത് ബസിന്‍റെ പിൻവശത്തെ ടയർ കയറിയിറങ്ങുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/328881/one-person-died)