---
title: "കുവൈത്തിൽ നിന്ന് കണ്ണൂർ,കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പുനരാരംഭിക്കുന്നു"
english_title: "Air India Express services"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/328852/air-india-express-services"
published_at: "2025-12-01T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692d7092a07e4_Untitled-2-web.jpg"
keywords: []
---

# കുവൈത്തിൽ നിന്ന് കണ്ണൂർ,കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പുനരാരംഭിക്കുന്നു

> **Lead Summary:** **കണ്ണൂർ: **കുവൈത്തിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ആശ്വാസമായി, എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്നു. നിലവിൽ ഈ സെക്ടറുകളിലെ സർവീസ് നിർത്തിവെച്ചത് കാരണം കണക്ഷൻ വിമാനങ്ങളിൽ 16 മണിക്കൂറിലേറെ യാത്ര ചെയ്യേണ്ടി വന്ന പ്രവാസികളുടെ ബുദ്ധിമുട്ടിനാണ് ഇതോടെ പരിഹാരമാകുന്നത്.

## Article Content

**കണ്ണൂർ: **കുവൈത്തിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ആശ്വാസമായി, എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്നു. നിലവിൽ ഈ സെക്ടറുകളിലെ സർവീസ് നിർത്തിവെച്ചത് കാരണം കണക്ഷൻ വിമാനങ്ങളിൽ 16 മണിക്കൂറിലേറെ യാത്ര ചെയ്യേണ്ടി വന്ന പ്രവാസികളുടെ ബുദ്ധിമുട്ടിനാണ് ഇതോടെ പരിഹാരമാകുന്നത്.

പ്രവാസി സംഘടനകൾ അധികൃതരെ വിഷയം ബോധ്യപ്പെടുത്തിയതിന്റെ ഫലമായാണ് പുതിയ തീരുമാനം. സർവീസുകൾ പുനരാരംഭിക്കുന്നത് മധ്യവേനൽ അവധിക്ക് നാട്ടിലേക്ക് പോകുന്ന യാത്രക്കാർക്ക് വലിയ ആശ്വാസമാകും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/328852/air-india-express-services)