---
title: "സ്കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ രണ്ടു യുവാക്കൾ അറസ്റ്റിൽ"
english_title: "Two youths arrested "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/328851/two-youths-arrested"
published_at: "2025-12-01T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692d6f601cfc8_news-card.jpg"
keywords: []
---

# സ്കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ രണ്ടു യുവാക്കൾ അറസ്റ്റിൽ

> **Lead Summary:** **പരിയാരം:** പിലാത്തറയിലെ വ്യാപാരസമുച്ഛയത്തിനു സമീപംനിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കൾ അറസ്റ്റിൽ . പുതിയങ്ങാടിയിൽ ഹാർബറിൽ മത്സ്യബന്ധന ജോലിക്കെത്തിയമലപ്പുറം താനൂർ അട്ടത്തോട് സ്വദേശി കല്ലിങ്കൽ മുഹമ്മദ് ഹാഷിം , മലപ്പുറം നിറമരുതൂർ സ്വദേശി മാടമ്പാട്ട് ഹൗസിൽ മുഹമ്മദ് നിസാർ എന്നിവരെയാണ് എസ്.ഐ. ഷാജി മോനും സംഘവും അറസ്റ്റു ചെയ്തത്.

## Article Content

**പരിയാരം:** പിലാത്തറയിലെ വ്യാപാരസമുച്ഛയത്തിനു സമീപംനിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കൾ അറസ്റ്റിൽ . പുതിയങ്ങാടിയിൽ ഹാർബറിൽ മത്സ്യബന്ധന ജോലിക്കെത്തിയമലപ്പുറം താനൂർ അട്ടത്തോട് സ്വദേശി കല്ലിങ്കൽ മുഹമ്മദ് ഹാഷിം , മലപ്പുറം നിറമരുതൂർ സ്വദേശി മാടമ്പാട്ട് ഹൗസിൽ മുഹമ്മദ് നിസാർ എന്നിവരെയാണ് എസ്.ഐ. ഷാജി മോനും സംഘവും അറസ്റ്റു ചെയ്തത്.

പിലാത്തറ ബസ് സ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സിൽ നിർത്തിയിട്ടരാമന്തളി കരമുട്ടത്തെ സൽമത്ത് മൻസിലിൽ എൻ.പി . മിഖ്ദാദിൻ്റെ സഹോദരൻ്റെ ഉടമസ്ഥതയിലുള്ള കെ എൽ 59.വി.6488 നമ്പർ സ്കൂട്ടർ ആണ് പ്രതികൾ മോഷ്ടിച്ചു കൊണ്ടുപോയത്.

ഇക്കഴിഞ്ഞ നവംബർ 22 ന് ശനിയാഴ്ച രാവിലെ 11 മണിക്കും 23 ന് രാവിലെ 6 മണിക്കുമിടയിലാണ് സംഭവം. 60,000 രൂപ വിലവരുന്ന സ്കൂട്ടർ മോഷണം പോയെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണത്തിനിടെയാണ് പ്രതികളെ സ്കൂട്ടർ സഹിതം മലപ്പുറം താനൂരിൽ വെച്ച് പിടികൂടിയത്. പോലീസ്അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/328851/two-youths-arrested)