---
title: "മാഹി പൂഴിത്തലയിൽ  ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്"
english_title: "bus accident mahe"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/32880/bus-accident-mahe"
published_at: "2022-03-20T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6237101682a2d_Untitled-2 web-Recovered.jpg"
keywords: []
---

# മാഹി പൂഴിത്തലയിൽ  ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്

> **Lead Summary:** **മാഹി : **മാഹി പൂഴിത്തല ഷനീന ടാക്കീസിന് മുന്നിൽ വെച്ച് ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം കൊയിലാണ്ടിയിൽ നിന്ന് വിസ്മയ പാർക്കിലേക്ക് പോന്ന വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന ടൂറിസ്റ്റ് ബസും തളിപ്പറമ്പ് അടിമാലി കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത് .

## Article Content

**മാഹി : **മാഹി പൂഴിത്തല ഷനീന ടാക്കീസിന് മുന്നിൽ വെച്ച് ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം കൊയിലാണ്ടിയിൽ നിന്ന് വിസ്മയ പാർക്കിലേക്ക് പോന്ന വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന ടൂറിസ്റ്റ് ബസും തളിപ്പറമ്പ് അടിമാലി കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത് .

ഇതോടെ ദേശീയപാതയിലെ ഗതാഗതം തടസപെട്ടു. പരിക്കേറ്റവരെ മാഹി ഗവ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട് . 55 ഓളം വിദ്യാർത്ഥികളാണ് ബസ്സിൽ ഉണ്ടായിരുന്നത്. കെഎസ്ആർടിസി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട് മാഹി, ചോമ്പാല പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്നവർ കുഞ്ഞിപ്പള്ളി വഴിയും കണ്ണൂർ നിന്ന് കോഴിക്കോട് വഴി പോകുന്നവർ ചൊക്ലി വഴി തിരിച്ചു പോവേണ്ടതാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/32880/bus-accident-mahe)