---
title: ""പാലക്കുളങ്ങര ബിജെപി ശക്തി കേന്ദ്രം: മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലല്ല": എ പി ഗംഗാധരൻ"
english_title: "A P Gangadharan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/328778/a-p-gangadharan"
published_at: "2025-12-01T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692d324d48d36_Untitled-2-web.jpg"
keywords: []
---

# "പാലക്കുളങ്ങര ബിജെപി ശക്തി കേന്ദ്രം: മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലല്ല": എ പി ഗംഗാധരൻ

> **Lead Summary:** **തളിപ്പറമ്പ്: **1995 മുതൽ 2020 വരെ 3 തവണ ബിജെപി ജയിച്ച വാർഡ് പാലകുളങ്ങരയിൽ സിപിഎം ഉം കോൺഗ്രസ്സും ജയിച്ച സമയത്തും നിയമസഭാ ലോകസഭാ തിരഞ്ഞെടുപ്പിൽ ആ വാർഡിൽ ബിജെപി ബഹുദൂരം മുന്നിലാണ് ഉണ്ടായിട്ടുള്ളത് കാണക്കുകൾ നോക്കിയാൽ കാണാൻ സാധിക്കും. ഇങ്ങിനെയിരിക്കെ ബിജെപിക്കെതിരെ ഒരു വ്യാജ വാർത്ത കൊടുത്ത് വോട്ടർമാരെ തെറ്റിധരിപ്പിച്ച് രാജ്യദ്രോഹ ശക്തികളെ വളർത്തുന്ന ഓൺലൈൻ ന്യൂസുകളെ കരുതിയിരിക്കണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എ പി ഗംഗാധരൻ പറഞ്ഞു.

## Article Content

**തളിപ്പറമ്പ്: **1995 മുതൽ 2020 വരെ 3 തവണ ബിജെപി ജയിച്ച വാർഡ് പാലകുളങ്ങരയിൽ സിപിഎം ഉം കോൺഗ്രസ്സും ജയിച്ച സമയത്തും നിയമസഭാ ലോകസഭാ തിരഞ്ഞെടുപ്പിൽ ആ വാർഡിൽ ബിജെപി ബഹുദൂരം മുന്നിലാണ് ഉണ്ടായിട്ടുള്ളത് കാണക്കുകൾ നോക്കിയാൽ കാണാൻ സാധിക്കും. ഇങ്ങിനെയിരിക്കെ ബിജെപിക്കെതിരെ ഒരു വ്യാജ വാർത്ത കൊടുത്ത് വോട്ടർമാരെ തെറ്റിധരിപ്പിച്ച് രാജ്യദ്രോഹ ശക്തികളെ വളർത്തുന്ന ഓൺലൈൻ ന്യൂസുകളെ കരുതിയിരിക്കണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എ പി ഗംഗാധരൻ പറഞ്ഞു.

കഴിഞ്ഞ മുനിസിപ്പൽ ഇലക്ഷനിൽ സിപിഎം അവരുടെ ഏറ്റവും കരുത്തനായ ടി പത്മനാഭനെ ആണ് പാലകുളങ്ങരയിൽ രംഗത്ത് ഇറക്കിയത്. എങ്കിലും കേവലം 200 ൽ പരം വോട്ടുകൾ മാത്രമേ അദ്ദേഹത്തിന് നേടാനായുള്ളു. ഈ ഇലക്ഷനിൽ വാർഡിന്റെ ഒരു ഭാഗം ബദരിയാ നഗർ വാർഡിനോട് കൂട്ടി ചേർത്തപ്പോൾ അതിൽ 20 ൽ പരം വോട്ടുകൾ സി പി എമ്മിന് നഷ്ടപ്പെടും എന്ന വസ്തുത മുന്നിലിരിക്കെ ഈ ഇലക്ഷനിൽ ബിജെപി പാലകുളങ്ങരയിൽ അപ്രസക്തമാണ് എന്ന വാദം തീർത്തും പരിഹാസ്യമാണ്.

കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മൽസരിച്ച് ജയിച്ച ഗായത്രി വാർഡിൽ സമ്പൂണ്ണ പരാജയമായതുകൊണ്ട് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയോട് തോൽക്കുകയും ഈ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ അഭിമുഖികരിക്കുവാൻ കെൽപില്ലാത്തത് കൊണ്ട് സ്വന്തം വാർഡിൽ മൽസരിക്കാതെ ബദരിയ നഗറിലെ വോട്ടറെ പാലകുളങ്ങരയിൽ സ്ഥാനാത്ഥിയാക്കുകയും ഗായത്രി പാലകുളങ്ങരയിൽ മൽസരിക്കാതെ പുളിമ്പറമ്പിൽ സ്ഥാനാർത്ഥിയായി മൽസരിക്കുന്നു. ഇത്രയും പപ്പാരായ അവസ്ഥയാണ് കോൺഗ്രസ്സിനുള്ളത്, പാലകുളങ്ങയിൽ വാർഡ് വിഭജനത്തിലൂടെ നൂറിലധികം വോട്ടിന് വിജയ സാധ്യതയാണ് നിലവിൽ ബിജെപി ക്ക് ഉള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/328778/a-p-gangadharan)