---
title: "വരഡൂലിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതിൽ പ്രതിഷേധ പ്രകടനം നടത്തി"
english_title: "Protest held over destruction of UDF candidate's flex boards in Varadul"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/328741/protest-held-over-destruction-of-udf-candidates-flex-boards-in-varadul"
published_at: "2025-12-01T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692d11e3c6156_news-card.jpg"
keywords: []
---

# വരഡൂലിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതിൽ പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **കുറുമാത്തൂർ : **കുറുമാത്തൂർ പഞ്ചായത്ത്‌ വരഡൂൽ വാർഡ് UDF സ്ഥാനാർത്ഥി നജ്മ മുസ്തഫയുടെ തിരഞ്ഞെടുപ്പ് പ്രചരണ ഫ്ലക്സ് ബോർഡുകൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചതിൽ UDF വരഡൂൽ വാർഡ് കമ്മിറ്റി പ്രതിഷേധ പ്രകടനവും പ്രതിഷേധ സദസ്സും നടത്തി.

## Article Content

**കുറുമാത്തൂർ : **കുറുമാത്തൂർ പഞ്ചായത്ത്‌ വരഡൂൽ വാർഡ് UDF സ്ഥാനാർത്ഥി നജ്മ മുസ്തഫയുടെ തിരഞ്ഞെടുപ്പ് പ്രചരണ ഫ്ലക്സ് ബോർഡുകൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചതിൽ UDF വരഡൂൽ വാർഡ് കമ്മിറ്റി പ്രതിഷേധ പ്രകടനവും പ്രതിഷേധ സദസ്സും നടത്തി.

അനസ് മുയ്യത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ സംഗമത്തിൽ മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി അഡ്വ:മുജീബ് റഹ്മാൻ, പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ. ഷൗക്കത്തലി, ജനറൽ സെക്രട്ടറി നാസർ പന്നിയൂർ, UDF വാർഡ് സ്ഥാനാർത്ഥി നജ്മ മുസ്തഫ സംസാരിച്ചു.

പ്രതിഷേധ പ്രകടനത്തിന് സലാം വരഡൂൽ,സലീം,പി മുസ്തഫ രവീന്ദ്രൻ, നൗഷാദ് കുണ്ടപ്പൻ, സമദ്, റഹീം എന്നിവർ നേതൃത്തം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/328741/protest-held-over-destruction-of-udf-candidates-flex-boards-in-varadul)