---
title: "അതിജീവിതയെ അപമാനിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വർ കസ്റ്റഡിയിൽ"
english_title: "Rahul Easwar in custody on complaint of insulting survivor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/328693/rahul-easwar-in-custody-on-complaint-of-insulting-survivor"
published_at: "2025-11-30T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692c473e92f66_Untitled-2-web.jpg"
keywords: []
---

# അതിജീവിതയെ അപമാനിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വർ കസ്റ്റഡിയിൽ

> **Lead Summary:** **തിരുവനന്തപുരം :** അതിജീവിതയെ അപമാനിച്ചെന്ന പരാതിയിൽ പൊതു പ്രവർത്തകൻ രാഹുൽ ഈശ്വർ കസ്റ്റഡിയിൽ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി എന്നാണ് രാഹുല്‍ ഈശ്വറിനെതിരായ ആക്ഷേപം. സൈബര്‍ ആക്രമണത്തില്‍ തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

## Article Content

**തിരുവനന്തപുരം :** അതിജീവിതയെ അപമാനിച്ചെന്ന പരാതിയിൽ പൊതു പ്രവർത്തകൻ രാഹുൽ ഈശ്വർ കസ്റ്റഡിയിൽ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി എന്നാണ് രാഹുല്‍ ഈശ്വറിനെതിരായ ആക്ഷേപം. സൈബര്‍ ആക്രമണത്തില്‍ തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സ്ത്രീത്വത്തെ അപമാനിക്കുക, ഇരയെ മോശക്കാരിയാക്കുക തുടങ്ങിയ സൈബര്‍ വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തിട്ടുള്ളത്.



വീട്ടിലെത്തിയ പൊലീസ് സംഘം രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് രാഹുലിന്റെ ഭാര്യ പറഞ്ഞു. എന്ന അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുന്ന രീതിയിൽ രാഹുൽ സംസാരിച്ചിട്ടില്ലെന്നും രാഹുലിന്റെ ഭാര്യ പറഞ്ഞു. രാഹുല്‍ ഈശ്വറിനെ തിരുവനന്തപുരം ഏ ആര്‍ ക്യാംപിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/328693/rahul-easwar-in-custody-on-complaint-of-insulting-survivor)