---
title: "ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 232 കെഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു"
english_title: "Passing out parade of 232 cadets "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/328671/passing-out-parade-of-232-cadets"
published_at: "2025-11-30T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692c0f07b1d80_news-card.jpg"
keywords: []
---

# ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 232 കെഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു

> **Lead Summary:** **കണ്ണൂർ : **പ്രൗഢഗംഭീരമായ ചടങ്ങിൽ സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ മുഖ്യാതിഥിയായി പങ്കെടുത്തു. വിദേശ സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ളവരടക്കം 232 കേഡറ്റുകളാണ് പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങിയത്. 109-ാമത് ഇന്ത്യൻ നേവൽ അക്കാദമി കോഴ്‌സ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി 232 ട്രെയിനികളാണ് പരിശീലനം പൂർത്തിയാക്കിയത്. ബംഗ്ലാദേശ്, ശ്രീലങ്ക, വിയറ്റ്നാം തുടങ്ങി ഏഴ് സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള 18 കേഡറ്റുകളും പാസിംഗ് ഔട്ട് പരേഡിന്റെ ഭാഗമായി.

## Article Content

**കണ്ണൂർ : **പ്രൗഢഗംഭീരമായ ചടങ്ങിൽ സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ മുഖ്യാതിഥിയായി പങ്കെടുത്തു. വിദേശ സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ളവരടക്കം 232 കേഡറ്റുകളാണ് പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങിയത്. 109-ാമത് ഇന്ത്യൻ നേവൽ അക്കാദമി കോഴ്‌സ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി 232 ട്രെയിനികളാണ് പരിശീലനം പൂർത്തിയാക്കിയത്. ബംഗ്ലാദേശ്, ശ്രീലങ്ക, വിയറ്റ്നാം തുടങ്ങി ഏഴ് സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള 18 കേഡറ്റുകളും പാസിംഗ് ഔട്ട് പരേഡിന്റെ ഭാഗമായി.

സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ പരേഡ് പരിശോധിക്കുകയും അഭിവാദ്യം സ്വീകരിക്കുകയും ചെയ്തു. സതേൺ നേവൽ കമാൻഡ് മേധാവി വൈസ് അഡ്മിറൽ സമീർ സക്‌സേന, ഐ.എൻ.എ കമാൻഡന്റ് വൈസ് അഡ്മിറൽ മനീഷ് ഛദ്ദ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു.

ബി.ടെക് കോഴ്‌സിൽ ഒന്നാം സ്ഥാനം നേടിയ മിഡ്‌ഷിപ്പ്‌മാൻ വിശാൽ കുമാർ 'പ്രസിഡന്റ്സ് ഗോൾഡ് മെഡൽ' കരസ്ഥമാക്കി. മിഡ്‌ഷിപ്പ്‌മാൻ ശൗര്യ ആദിത്യ പ്രജാപതി 'ചീഫ് ഓഫ് ദി നേവൽ സ്റ്റാഫ് സിൽവർ മെഡലിന്' അർഹനായി. അക്കാദമിക്, സ്പോർട്സ് തുടങ്ങി സമഗ്ര മേഖലകളിലെ മികവിന് അച്ചീവർ സ്ക്വാഡ്രൻ 'ചാമ്പ്യൻ സ്ക്വാഡ്രൻ ബാനർ' സ്വന്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/328671/passing-out-parade-of-232-cadets)