---
title: "യു ഡി എഫ് സ്ഥാനാർഥിക്കെതിരെ മത്സര രംഗത്ത്; കോടിപോയിൽ വാർഡിലെ മുസ്ലിംലീഗ് പ്രവർത്തകരെ പാർട്ടിയിൽ നിന്നും സസ്പെൻഡ്‌ ചെയ്തു"
english_title: "Suspended "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/328638/suspended"
published_at: "2025-11-30T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692bd96a8d7c3_1000138391.jpg"
keywords: []
---

# യു ഡി എഫ് സ്ഥാനാർഥിക്കെതിരെ മത്സര രംഗത്ത്; കോടിപോയിൽ വാർഡിലെ മുസ്ലിംലീഗ് പ്രവർത്തകരെ പാർട്ടിയിൽ നിന്നും സസ്പെൻഡ്‌ ചെയ്തു

> **Lead Summary:** ,കൊളച്ചേരി: യുഡിഎഫ് ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സര രംഗത്ത് ഇറങ്ങിയ മത്സരാർത്ഥികളെയും ഗ്രാമ പഞ്ചായത്ത് അംഗത്തെയും മുസ്ലിംലീഗ് പാർട്ടിയിൽ നിന്നും പുറത്താക്കി. 

## Article Content

,കൊളച്ചേരി: യുഡിഎഫ് ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സര രംഗത്ത് ഇറങ്ങിയ മത്സരാർത്ഥികളെയും ഗ്രാമ പഞ്ചായത്ത് അംഗത്തെയും മുസ്ലിംലീഗ് പാർട്ടിയിൽ നിന്നും പുറത്താക്കി. 

കൊളച്ചേരി ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡായ കോടിപൊയിലിൽ UDF ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുന്ന മുസ്ലീലീഗിലെ എം.വി ഷഫീന, പി.പി റഹ്‌മത്ത് എന്നിവരെയും ഇവർക്കൊപ്പം പ്രവർത്തിക്കുന്ന ടി.വി മുസ്തഫ, എം.വി ഷംസീർ, മുസമ്മിൽ ഒതാലിൽ, എം റംസീന പാട്ടയം, എം.കെ ജാസ്മിൻ, എം.കെ ഫരീദ എന്നിവരെയും സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയതിന് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്തതായി മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്ന് അറിയിച്ചു.  

റാസീന എം നിലവിൽ പാട്ടയം വാർഡിൽ നിന്നും മുസ്ലിം ലീഗ് പ്രതിനിധിയായ ജയിച്ച നിലവിലെ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് അംഗം കൂടിയാണ്.കോൺഗ്രസ്സിലെ പി വി റഹ്മത്താണ് UDF ന്റെ ഔദ്യോഗിക സ്ഥാനാർത്ഥി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/328638/suspended)