---
title: "ബക്കളം വയലിലെ ഉണങ്ങിയ പുല്ലിന് തീപിടിച്ചു; അഗ്നിശമനസേനയത്തി തീ അണച്ചു"
english_title: "Dry grass caught fire in Bakkalam field"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/328494/dry-grass-caught-fire-in-bakkalam-field"
published_at: "2025-11-29T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692a8f894c48d_Untitled-2-web.jpg"
keywords: []
---

# ബക്കളം വയലിലെ ഉണങ്ങിയ പുല്ലിന് തീപിടിച്ചു; അഗ്നിശമനസേനയത്തി തീ അണച്ചു

> **Lead Summary:** **തളിപ്പറമ്പ:** ബക്കളം വയലിലെ ഉണങ്ങിയ പുല്ലിന് തീപിടിച്ചു.വെള്ളിയാഴ്ച്ച രാവിലെ 11 മണിയോടെയാണ് സംഭവം.നാല് ഏക്കർ സ്ഥലത്ത് തീവ്യാപിച്ചിരുന്നു.

## Article Content

**തളിപ്പറമ്പ:** ബക്കളം വയലിലെ ഉണങ്ങിയ പുല്ലിന് തീപിടിച്ചു.വെള്ളിയാഴ്ച്ച രാവിലെ 11 മണിയോടെയാണ് സംഭവം.നാല് ഏക്കർ സ്ഥലത്ത് തീവ്യാപിച്ചിരുന്നു.

തീപിടുത്തം ഉണ്ടായ സ്ഥലത്തിനു സമീപത്തെ വീടിനും കൃഷിക്ക് ആവശ്യമായ പൈപ്പ് ലൈനുകൾക്കും കേടുപാടുകളില്ലാതെ അഗ്നി രക്ഷാ സേന തീ അണച്ചു.അഗ്നി രക്ഷാ സേനയുടെ വാഹനത്തിന് എത്താൻ റോഡ് സൗകര്യമില്ലാതതിനാൽ നാട്ടുകാർ എത്തിച്ച ട്രാക്ടർ ഉപയോഗിച്ച് ഫയർ ബ്രേക്ക് ഉണ്ടാക്കി കൂടുതൽ ഭാഗത്തേക്ക് പടരാതെ തീക്കെടുത്തി.

തളിപ്പറമ്പ് ഫയർ ആൻ്റ് റസ്ക്യു സ്റ്റേഷനിൽ നിന്നും ഗ്രേഡ് അസി: സ്റ്റേഷൻ ഓഫീസർ കെ വി സഹദേവന്റെ നേതൃത്വത്തിൽ എത്തിയ അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചു.സേനാംഗങ്ങളായ ടി വിജയ്, പി നിമേഷ്,സി വൈഷ്ണവ്, രാഹുൽ, മാത്യു ജോർജ്ജ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/328494/dry-grass-caught-fire-in-bakkalam-field)