---
title: "മലിനജലം ഒഴുക്കി വിടലും നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും; ഹോട്ടലിന് 15000 രൂപ പിഴ ചുമത്തി"
english_title: "Hotel fined Rs 15,000 for dumping sewage"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/328402/hotel-fined-rs-15000-for-dumping-sewage"
published_at: "2025-11-28T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6929957f284a6_news-card-Recovered.jpg"
keywords: []
---

# മലിനജലം ഒഴുക്കി വിടലും നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും; ഹോട്ടലിന് 15000 രൂപ പിഴ ചുമത്തി

> **Lead Summary:** **എരുവേശ്ശി:** ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എരുവേ ശ്ശി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ചെമ്പേരി ടൗണിൽ പ്രവർത്തിച്ചു വരുന്ന റോയൽ റെസ്റ്റോറന്റിന് 15000 രൂപ പിഴ ചുമത്തി. ഹോട്ടലിൽ നടത്തിയ പരിശോധനയിൽ ഹോട്ടലിന്റെ അടുക്കളയിൽ നിന്നും വർക്ക്‌ ഏരിയയിൽ നിന്നുമുള്ള മലിന ജലം ഭിത്തിക്ക് തുള ഇട്ടും പൈപ്പ് വഴിയും ഹോട്ടലിന് പുറത്തേക്ക് ഒഴുക്കി വിടുന്നതായി കണ്ടെത്തി.

## Article Content

**എരുവേശ്ശി:** ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എരുവേ ശ്ശി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ചെമ്പേരി ടൗണിൽ പ്രവർത്തിച്ചു വരുന്ന റോയൽ റെസ്റ്റോറന്റിന് 15000 രൂപ പിഴ ചുമത്തി. ഹോട്ടലിൽ നടത്തിയ പരിശോധനയിൽ ഹോട്ടലിന്റെ അടുക്കളയിൽ നിന്നും വർക്ക്‌ ഏരിയയിൽ നിന്നുമുള്ള മലിന ജലം ഭിത്തിക്ക് തുള ഇട്ടും പൈപ്പ് വഴിയും ഹോട്ടലിന് പുറത്തേക്ക് ഒഴുക്കി വിടുന്നതായി കണ്ടെത്തി.

ഹോട്ടലിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും സ്‌ക്വാഡ് പരിശോധനയിൽ പിടിച്ചെടുത്തു. നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉപയോഗത്തിനായി സംഭരിച്ചു വെച്ചതിന് 10000 രൂപയും മലിന ജലം തുറസായി ഒഴുക്കി വിട്ടതിനു കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം 5000 രൂപയും സ്‌ക്വാഡ് പിഴ ചുമത്തി.

പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ എരുവേശ്ശി ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ വിജി പി വി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/328402/hotel-fined-rs-15000-for-dumping-sewage)