---
title: "മാടായിക്കാവിൽ വഴിപാടിന് വ്യാജരശീതി; ക്ലാർക്കിന് സസ്പെൻഷൻ"
english_title: "Fake receipt"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/328365/fake-receipt"
published_at: "2025-11-28T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69296b5ebccf9_Untitled-2-web-Recovered.jpg"
keywords: []
---

# മാടായിക്കാവിൽ വഴിപാടിന് വ്യാജരശീതി; ക്ലാർക്കിന് സസ്പെൻഷൻ

> **Lead Summary:** **പഴയങ്ങാടി:**വഴിപാട് കൗണ്ടറിൽ നിന്ന് ഭക്തർക്ക് കൃ ത്രിമ രസീത് നൽകി പണാപഹരണം നടത്തിയ സംഭവത്തിൽ വഴിപാട് കൗ ണ്ടർ ക്ലർക്ക് എ വി അനീഷിനെ മലബാർ ദേവസ്വം ബോർഡ് നി യന്ത്രണത്തിലുള്ള ചിറക്കൽ കോ വിലകം മാടായിക്കാവ് ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർ കെ.

## Article Content

**പഴയങ്ങാടി:**വഴിപാട് കൗണ്ടറിൽ നിന്ന് ഭക്തർക്ക് കൃ ത്രിമ രസീത് നൽകി പണാപഹരണം നടത്തിയ സംഭവത്തിൽ വഴിപാട് കൗ ണ്ടർ ക്ലർക്ക് എ വി അനീഷിനെ മലബാർ ദേവസ്വം ബോർഡ് നി യന്ത്രണത്തിലുള്ള ചിറക്കൽ കോ വിലകം മാടായിക്കാവ് ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർ കെ.

വേണു സസ്പെൻഡ് ചെയ്തത്. ബുധനാഴ്ച വൈകീട്ടാണ് വ്യാജ രസീത് നൽകി പണം തട്ടിയതായി കണ്ട ത്തിയത്. ഒരു ഭക്തന്റെ 300 രൂപ യുടെ വഴിപാടിന് നൽകിയ രശീത് വ്യാജമാണെന്ന് ക്ഷേത്രത്തിലെ ജീവനക്കാർ തിരിച്ചറിഞ്ഞതോടെ യാണ് തട്ടിപ്പ് പുറത്തായത്.

മറ്റൊരാൾക്ക് നൽകിയ രസീതിന്റെ പകർപ്പ് കമ്പ്യൂട്ടറിൽനിന്ന് പകർത്തിയെടുത്ത് പേരും തുകയും തീയതിയും വൈറ്റ്നർ ഉപ യോഗിച്ച് മായ്ച്ച് മാറ്റിനൽകിയായിരുന്നു തിരിമറി നടത്തിയത്. പ്ര സാദത്തിനായി ഭക്തൻ നൽകിയ രസീതിൽ കൃത്രിമത്വം കണ്ടെത്തി യതോടെ നടത്തിയ പരിശോധനയിൽ, ഇതേ രീതിയിൽ നിർമി ച്ചുനൽകിയ 300 രൂപയുടെ നാല് രസീതുകൾ കണ്ടെത്തി. പണാപ ഹരണം എന്നുമുതൽ ആരംഭിച്ചെ ന്നും എത്ര രൂപ തട്ടിയെടുത്തുവെ ന്നുമടക്കുള്ള പരിശോധന ആരംഭിച്ചതായി എക്സിക്യൂട്ടിവ് ഓഫിസർ കെ. വേണു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/328365/fake-receipt)