---
title: "അറിവരങ്ങ് പരീക്ഷ ഫലം പ്രഖ്യാപിച്ചു;100% വിജയം, 14 പേർക്ക് ജീനിയസ് മെഡൽ"
english_title: "Arivarangu exam results announced "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/328194/arivarangu-exam-results-announced"
published_at: "2025-11-27T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692864aa62ecd_download_(4)jpg"
keywords: []
---

# അറിവരങ്ങ് പരീക്ഷ ഫലം പ്രഖ്യാപിച്ചു;100% വിജയം, 14 പേർക്ക് ജീനിയസ് മെഡൽ

> **Lead Summary:** **തോട്ടിക്കൽ :**അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അറിവരങ്ങ് ടാലെന്റ് സെർച്ച്‌ പരീക്ഷ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ മുഴുവൻ പേരും വിജയിച്ചു. വിദ്യാർഥികൾക്ക് പുറമെ വിവിധ തുറകളിലുള്ളവർ പരീക്ഷയുടെ ഭാഗമായി. മൂന്ന് കാറ്റഗറികളിൽ മൂന്ന് ഘട്ടങ്ങളിലായി 18 കേന്ദ്രങ്ങളിൽ പരീക്ഷ നടന്നു.

## Article Content

**തോട്ടിക്കൽ :**അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അറിവരങ്ങ് ടാലെന്റ് സെർച്ച്‌ പരീക്ഷ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ മുഴുവൻ പേരും വിജയിച്ചു. വിദ്യാർഥികൾക്ക് പുറമെ വിവിധ തുറകളിലുള്ളവർ പരീക്ഷയുടെ ഭാഗമായി. മൂന്ന് കാറ്റഗറികളിൽ മൂന്ന് ഘട്ടങ്ങളിലായി 18 കേന്ദ്രങ്ങളിൽ പരീക്ഷ നടന്നു.

കാറ്റഗറി ഒന്നിൽ റാങ്ക് നേടിയ അശ്വിക പൂണങ്ങോട് പുതിയ പുരയിൽ ശശീന്ദ്രന്റെയും ശ്രീജയുടെയും മകളും ഇരിങ്ങൽ യു. പി സ്കൂൾ വിദ്യാർഥിനിയുമാണ്.

കെ. എം. സി. സി നേതാവ് ഉമർ അരിപ്പാമ്പ്രയുടെയും ഹഫ്സത്തിന്റെയും മകനായ ബിലാലും ഇബ്രാഹിം കുട്ടിയുടെയും ബുഷ്‌റയുടെയും മകനായ സിയാനും കാറ്റഗറി ഒന്നിൽ റാങ്ക് പങ്കിട്ടു. ബിലാൽ കുപ്പം എം. എം യു. പി സ്കൂൾ വിദ്യാർഥിയും സിയാൻ കൊട്ടക്കാനം യു. പി സ്കൂൾ വിദ്യാർഥിയുമാണ്.

കാറ്റഗറി രണ്ടിൽ റാങ്ക് നേടിയ ഷിയ മറിയം അരിപ്പാമ്പ്രയിലെ അബ്ദുൾ മജീദിന്റെയും ഷകീറയുടെയും മകളും പാച്ചേനി ഗവ. ഹൈസ്കൂൾ വിദ്യാർഥിനിയുമാണ്.

കണ്ണൂർ മമ്പറം സ്വദേശിയും സോയിൽ കൺസർവേഷൻ ഓഫീസ് അസിസ്റ്റന്റുമായ ഹാരിസാണ് കാറ്റഗറി മൂന്നിൽ റാങ്ക് നേടിയത്.അറിവരങ്ങ് ചെയർമാൻ ഷാക്കിർ തോട്ടിക്കലാണ് ഫലം പ്രഖ്യാപിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/328194/arivarangu-exam-results-announced)