---
title: "'അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്' മുസ്‌ലിം യൂത്ത് ലീഗ് കൗൺസിൽ മീറ്റ് സംഘടിപ്പിച്ചു"
english_title: "Muslim Youth League Council meeting organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/328192/muslim-youth-league-council-meeting-organized"
published_at: "2025-11-27T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692821690a80a_news-card.jpg"
keywords: []
---

# 'അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്' മുസ്‌ലിം യൂത്ത് ലീഗ് കൗൺസിൽ മീറ്റ് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ:** അനീതിയുടെ കാലത്തിന്, യുവതയുടെ തിരുത്ത്' എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ മുനിസിപ്പൽ തല സമാപനം കുറിച്ച് മുസ്‌ലിം യുത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ കൗൺസിൽ മീറ്റ് സംഘടിപ്പിച്ചു. മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് കെപി. നൗഷാദിന്റെ അധ്യക്ഷതയിൽ യൂത്ത് ലീഗ് ജില്ല ജന. സെക്രട്ടറി പിസി. നസീർ ഉദ്ഘടനം ചെയ്തു. ജില്ല വൈസ് പ്രസിഡണ്ട്‌ ഫൈസൽ ചെറുകുന്നോൻ മുഖ്യാതിഥി ആയി.തളിപ്പറമ്പ മണ്ഡലം പ്രസിഡണ്ട് നൗഷാദ് പുതുകണ്ടം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

## Article Content

**തളിപ്പറമ്പ:** അനീതിയുടെ കാലത്തിന്, യുവതയുടെ തിരുത്ത്' എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ മുനിസിപ്പൽ തല സമാപനം കുറിച്ച് മുസ്‌ലിം യുത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ കൗൺസിൽ മീറ്റ് സംഘടിപ്പിച്ചു. മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് കെപി. നൗഷാദിന്റെ അധ്യക്ഷതയിൽ യൂത്ത് ലീഗ് ജില്ല ജന. സെക്രട്ടറി പിസി. നസീർ ഉദ്ഘടനം ചെയ്തു. ജില്ല വൈസ് പ്രസിഡണ്ട്‌ ഫൈസൽ ചെറുകുന്നോൻ മുഖ്യാതിഥി ആയി.തളിപ്പറമ്പ മണ്ഡലം പ്രസിഡണ്ട് നൗഷാദ് പുതുകണ്ടം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

മണ്ഡലം ജന സെക്രട്ടറി എൻ യു. ഷഫീഖ് മാസ്റ്റർ, ഓലിയൻ ജാഫർ, ഉസ്മാൻ കൊമ്മച്ചി, ഷബീർ മുക്കോല, കെ മുഹമ്മദ്‌ അഷ്‌റഫ്‌, ഫിയാസ്അള്ളാംകുളം, ഹനീഫ മദ്രസ്സ, എന്നിവർ സംസാരിച്ചു.എൻ എ. സിദ്ദിഖ്‌ സ്വാഗതവും പി എ. ഇർഫാൻ നന്ദിയും പറഞ്ഞു.

പുതിയഭാരവാഹികളായി പ്രസിഡന്റ്‌ കെ മുഹമ്മദ്‌ അഷ്‌റഫ്‌, വൈസ് പ്രസിഡന്റ്‌ മാരായി കെ എം.മുഹമ്മദ്‌ കുഞ്ഞി കുപ്പം, കെഎസ്. ഉമ്മർ, കെ എസ്. റഫീഖ്, എ.പി. നാസർ എന്നിവരും, ജന.സെക്രട്ടറിയായിപി. എ. ഇർഫാനേയും,

സെക്രട്ടറിമാരായി - സഫീർ കണ്ണങ്കീൽ, ഫിയാസ് അള്ളാംകുളം, സി.പി. നൗഫൽ, സികെ മദനി എന്നിവരെയും, ട്രഷറർ ആയി കെ എൻ അൻഷാദ് നേയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/328192/muslim-youth-league-council-meeting-organized)