---
title: "തളിപ്പറമ്പ ഫുട്ബോൾ മേള 2022: സിഎച്ച് സ്പോർട്ടിങ് കുപ്പം ജേതാക്കൾ"
english_title: "thalipparamba football fair"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/32803/thalipparamba-football-fair"
published_at: "2022-03-20T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6236b567e5584_Untitled-2 web-Recovered.jpg"
keywords: []
---

# തളിപ്പറമ്പ ഫുട്ബോൾ മേള 2022: സിഎച്ച് സ്പോർട്ടിങ് കുപ്പം ജേതാക്കൾ

> **Lead Summary:** ഖത്തർ തളിപ്പറമ്പ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ദോഹയിൽ വെച്ച് സംഘടിപ്പിച്ച പ്രഥമ തളിപ്പറമ്പ ഫുട്ബോൾ മേളയിൽ സിഎച്ച് സ്പോർട്ടിങ് കുപ്പം ജേതാക്കളായി. വാശിയേറിയ കലാശപ്പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് കരുത്തരായ TVR ബ്രദേഴ്സിനെ പരാജയപ്പെടുത്തിയായിരുന്നു സിഎച്ച് സ്പോർട്ടിങ് ജേതാക്കളായത്.

## Article Content

ഖത്തർ തളിപ്പറമ്പ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ദോഹയിൽ വെച്ച് സംഘടിപ്പിച്ച പ്രഥമ തളിപ്പറമ്പ ഫുട്ബോൾ മേളയിൽ സിഎച്ച് സ്പോർട്ടിങ് കുപ്പം ജേതാക്കളായി. വാശിയേറിയ കലാശപ്പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് കരുത്തരായ TVR ബ്രദേഴ്സിനെ പരാജയപ്പെടുത്തിയായിരുന്നു സിഎച്ച് സ്പോർട്ടിങ് ജേതാക്കളായത്.

ആവേശകരമായ മത്സരത്തിൽ ഇരുടീമുകളും അവസാനമിനുട്ടുകളിൽ നേടിയ ഗോളുകളിൽ മത്സരം സമനിലയായതിനെ തുടർന്നായിരുന്നു പെനാൽറ്റി ഷൂട്ടൗട്ട് വേണ്ടി വന്നത്. ടൈബ്രേക്കറിൽ സിഎച് സ്പോർട്ടിങ്ങിനു വേണ്ടി ബഷീർ, റാഫി, റാഷിദ് ഗോളുകൾ നേടി. ടൂർണമെന്റിലെ മികച്ചതാരമായി സിഎച്ച് സ്പോർട്ടിങ് കുപ്പത്തിന്റെ ബഷീർ എംപിയെ തിരഞ്ഞെടുത്തു.

ഒമ്പത് ഗോളുകളോടെ TVR ബ്രദേഴ്‌സ് താരം സിനാൻ ടോപ് സ്‌കോറർ ആയപ്പോൾ മികച്ച ഡിഫെൻഡർ ആയി TVR താരം ഹാഫിസ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോളിക്കുള്ള പുരസ്‌കാരം TVR ന്റെ തന്നെ നിസാർ കരസ്ഥമാക്കി. ഖത്തറിലെ സാമൂഹിക പ്രവർത്തകനും ലോകകേരളസഭഅംഗവുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി, കെഎംസിസി നേതാവ് ഹനീഫ ഏഴാം മൈൽ, ദോഹയിലെ പ്രമുഖ ആർജെ സൂരജ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/32803/thalipparamba-football-fair)