---
title: "ഇടതുപക്ഷ ജനാധിപത്യ മുന്നണി തളിപ്പറമ്പ് മുൻസിപ്പൽ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു"
english_title: "Taliparamba Municipal Election Committee office"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/327924/taliparamba-municipal-election-committee-office"
published_at: "2025-11-26T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69267e066bda7_Untitled-2-web.jpg"
keywords: []
---

# ഇടതുപക്ഷ ജനാധിപത്യ മുന്നണി തളിപ്പറമ്പ് മുൻസിപ്പൽ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ: **ഇടതുപക്ഷ ജനാധിപത്യ മുന്നണി തളിപ്പറമ്പ് മുൻസിപ്പൽ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. പൂക്കോത്ത് തെരു റോഡിൽ ഷാലിമാർ സ്റ്റോറിന് സമീപം സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം ടി കെ ഗോവിന്ദൻ ഉദ്ഘാടനം ചെയ്‌തു.

## Article Content

**തളിപ്പറമ്പ: **ഇടതുപക്ഷ ജനാധിപത്യ മുന്നണി തളിപ്പറമ്പ് മുൻസിപ്പൽ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. പൂക്കോത്ത് തെരു റോഡിൽ ഷാലിമാർ സ്റ്റോറിന് സമീപം സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം ടി കെ ഗോവിന്ദൻ ഉദ്ഘാടനം ചെയ്‌തു.

ചടങ്ങിൽ LDF തളിപ്പറമ്പ് നഗരസഭതെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനം ചെയ്തു. എൽ.ഡി.എഫ് അധികാരത്തിൽ വന്നാൽ വികസന മുരടിപ്പിന് അറുതി വരുത്തും. അത്യന്താധുനികമായ ബസ്സ്റ്റാൻഡ് സമയബന്ധിതമായി നിർമ്മിക്കും. കാക്കാത്തോട് ബസ്സ്റ്റാൻറ് മലയോരസ്റ്റാന്റാക്കി മാറ്റും. തളിപ്പറമ്പ പട്ടണത്തിലെ കുത്തഴിഞ്ഞ ട്രാഫിക് സംവി ധാനം പരിഷ്കരിക്കും. തളിപ്പറമ്പിലും കുറ്റിക്കോലിലും ചിറവക്കിലും പ്രത്യേകം പാർക്കിങ് സൗകര്യമൊരുക്കും. തുടങ്ങി 36 വാഗ്ദ്ധാനങ്ങളാണ് പ്രകടന പത്രികയിൽ ഉള്ളത്. കെ. സന്തോഷ്, ടി.ബാലകൃഷ്ണൻ,പുല്ലായ്കൊടി ചന്ദ്രൻ അനിൽ പുതിയ വീട്ടിൽ, അഡ്വ.കെ.എൻ മധുസൂദനൻ, കെ.കൃഷ്ണൻ, കെ.ഗണേശൻ, വി.ജയൻ, ഒ.സുഭാഗ്യം തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/327924/taliparamba-municipal-election-committee-office)