---
title: "മാലിന്യത്തിന് തീപിടിച്ചു; വളപട്ടണം റെയിൽവേ സ്റ്റേഷന് പിഴ ചുമത്തി"
english_title: "Garbage caught fire"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/327862/garbage-caught-fire"
published_at: "2025-11-25T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69259ed62cf7c_news-card.jpg"
keywords: []
---

# മാലിന്യത്തിന് തീപിടിച്ചു; വളപട്ടണം റെയിൽവേ സ്റ്റേഷന് പിഴ ചുമത്തി

> **Lead Summary:** **വളപട്ടണം: **പാലോട്ട് വയലിൽ അഴീക്കോട് കെ. എസ്. ഇ. ബി 11 KV UG കേബിൾ ലെനിന് താഴെ റെയിൽവേ ഭൂമിയിൽ കൂട്ടിയിട്ട മാലിന്യങ്ങൾക്ക് തീ പിടിച്ചു കത്തി നശിക്കാൻ സാഹചര്യം ഒരുക്കിയതിനും റെയിൽവേ സ്റ്റേഷൻ പരിധിയിൽ മാലിന്യങ്ങൾ അലക്ഷ്യമായി തള്ളിയതിനും ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വളപട്ടണം റെയിൽവേ സ്റ്റേഷൻ സൂപ്രണ്ടിന് കേരള പഞ്ചായത്ത്‌ രാജ് ആക്ട് പ്രകാരം 5000 രൂപ പിഴ ചുമത്തി.

## Article Content

**വളപട്ടണം: **പാലോട്ട് വയലിൽ അഴീക്കോട് കെ. എസ്. ഇ. ബി 11 KV UG കേബിൾ ലെനിന് താഴെ റെയിൽവേ ഭൂമിയിൽ കൂട്ടിയിട്ട മാലിന്യങ്ങൾക്ക് തീ പിടിച്ചു കത്തി നശിക്കാൻ സാഹചര്യം ഒരുക്കിയതിനും റെയിൽവേ സ്റ്റേഷൻ പരിധിയിൽ മാലിന്യങ്ങൾ അലക്ഷ്യമായി തള്ളിയതിനും ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വളപട്ടണം റെയിൽവേ സ്റ്റേഷൻ സൂപ്രണ്ടിന് കേരള പഞ്ചായത്ത്‌ രാജ് ആക്ട് പ്രകാരം 5000 രൂപ പിഴ ചുമത്തി.

റെയിൽവേ ഭൂമിയിൽ തള്ളിയ മാലിന്യങ്ങൾക്ക് തീ പിടിച്ചു കത്തി നശിച്ചെന്ന സമൂഹ മാധ്യമങ്ങളിൽ വന്ന വാർത്തയെ തുടർന്നാണ് സ്‌ക്വാഡ് സംഭവ സ്ഥലത്ത് പരിശോധന നടത്തിയത്. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് കമ്പനി, മറ്റു കച്ചവട സ്ഥാപനങ്ങൾ പൊതു റോഡ് എന്നിവയ്ക്ക് സമീപമാണ് തീ പിടിച്ചത്. ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ച് വലിയ ദുരന്തം ഒഴിവാക്കിയത്. സ്റ്റേഷന് സമീപത്തായി തന്നെ 2 കോൺക്രീറ്റ് ബിന്നുകളിൽ മാലിന്യങ്ങൾ കത്തിച്ചു വരുന്നതായും സ്ക്വാഡ് കണ്ടെത്തി. കൂടാതെ റെയിൽവേയുടെ ഭൂമിയിൽ പല ഇടങ്ങളിലായി വലിയ തോതി ൽമാലിന്യങ്ങൾ തള്ളിയിരിക്കുന്നതായും സ്‌ക്വാഡ് പരിശോധനയിൽ കണ്ടെത്തി. മാലിന്യങ്ങൾ ഉടൻ സ്ഥലത്ത് നിന്ന് നീക്കം ചെയ്യാൻ റെയിൽവെയ്ക്കും തുടർ നടപടികൾ സ്വീകരിക്കാൻ വളപട്ടണം പഞ്ചായത്ത് സെക്രട്ടറിക്കും സ്‌ക്വാഡ് നിർദേശം നൽകി.

പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ വളപട്ടണം ഗ്രാമപഞ്ചായത്ത് വി. ഇ. ഒ സുനന്ദ എം. വി അക്കൗണ്ടന്റ് സജിത തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/327862/garbage-caught-fire)