---
title: "ചെറുകുന്നിൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കാൻ നാമനിർദേശ പത്രിക നൽകിയ ആളെ പുറത്താക്കി സിപിഐഎം"
english_title: "CPI(M)"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/327701/cpim"
published_at: "2025-11-24T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692481e7a14a7_news-card.jpg"
keywords: []
---

# ചെറുകുന്നിൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കാൻ നാമനിർദേശ പത്രിക നൽകിയ ആളെ പുറത്താക്കി സിപിഐഎം

> **Lead Summary:** കണ്ണൂര്‍: വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ നാമനിർദ്ദേശ പത്രിക നല്‍കിയ ആളെ പുറത്താക്കി സിപിഐഎം. കണ്ണൂര്‍ ചെറുകുന്നിലാണ് സംഭവം. കുന്നനങ്ങാട് സെന്റര്‍ ബ്രാഞ്ച് സെക്രട്ടറി ഇ ബാബുരാജിനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ത്ഥിക്കെതിരെയാണ് ഇയാള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്.

## Article Content

കണ്ണൂര്‍: വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ നാമനിർദ്ദേശ പത്രിക നല്‍കിയ ആളെ പുറത്താക്കി സിപിഐഎം. കണ്ണൂര്‍ ചെറുകുന്നിലാണ് സംഭവം. കുന്നനങ്ങാട് സെന്റര്‍ ബ്രാഞ്ച് സെക്രട്ടറി ഇ ബാബുരാജിനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ത്ഥിക്കെതിരെയാണ് ഇയാള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്.

പയ്യന്നൂരിലും എല്‍ഡിഎഫിൻ്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി മത്സരിക്കുന്നുണ്ട്. പയ്യന്നൂര്‍ നഗരസഭയിലെ 36-ാം വാര്‍ഡിലേക്കാണ് കാര നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി സി വൈശാഖ് സ്വതന്ത്രനായി മത്സരിക്കുന്നത്. കോണ്‍ഗ്രസ് എസിലെ പി ജയന്‍ ആണ് വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. പ്രദേശത്തെ സിപിഐഎമ്മിലെ വിഭാഗീയതയുടെ ഭാഗമായാണ് വിമത സ്ഥാനാര്‍ത്ഥിയുണ്ടായത്. വൈശാഖിൻ്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിക്കാനുളള നീക്കം നടക്കുന്നുണ്ടെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/327701/cpim)