---
title: "അവശനിലയിലായ നീർക്കാക്കക്ക് രക്ഷകരായി മയ്യിൽ പോലീസ്"
english_title: "Police rescue a critically ill waterbuck "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/327625/police-rescue-a-critically-ill-waterbuck"
published_at: "2025-11-24T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6924689eb0695_1000124501.jpg"
keywords: []
---

# അവശനിലയിലായ നീർക്കാക്കക്ക് രക്ഷകരായി മയ്യിൽ പോലീസ്

> **Lead Summary:** **മയ്യിൽ: **മയ്യിൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പട്രോളിങ്ങിനിടെ വല കുരുങ്ങി അവശനിലയിലായ നീർക്കാക്കയെ രക്ഷപ്പെടുത്തി. മനുഷ്യത്വപരമായ ഇടപെടലിലൂടെയാണ് പോലീസ് ഉദ്യോഗസ്ഥർ പക്ഷിയുടെ ജീവൻ രക്ഷിച്ചത്.മയ്യിൽ പോലീസ് സ്റ്റേഷനിലെ എസ്.ഐ. മുഹമ്മദ് ഫൈറൂസും എസ്.സി.പി.ഒ. രഞ്ജിത്തും കണ്ണാടിപ്പറമ്പ് റൂട്ടിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.

## Article Content

**മയ്യിൽ: **മയ്യിൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പട്രോളിങ്ങിനിടെ വല കുരുങ്ങി അവശനിലയിലായ നീർക്കാക്കയെ രക്ഷപ്പെടുത്തി. മനുഷ്യത്വപരമായ ഇടപെടലിലൂടെയാണ് പോലീസ് ഉദ്യോഗസ്ഥർ പക്ഷിയുടെ ജീവൻ രക്ഷിച്ചത്.മയ്യിൽ പോലീസ് സ്റ്റേഷനിലെ എസ്.ഐ. മുഹമ്മദ് ഫൈറൂസും എസ്.സി.പി.ഒ. രഞ്ജിത്തും കണ്ണാടിപ്പറമ്പ് റൂട്ടിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.

കൊക്കിൽ വല കുരുങ്ങിയതിനെ തുടർന്ന് ഭക്ഷണം പോലും കഴിക്കാൻ സാധിക്കാതെ അവശനിലയിൽ നിന്ന നീർക്കാക്കയെ ഇരുവരും ചേർന്ന് പിടികൂടുകയായിരുന്നു. തുടർന്ന്, കൊക്കിൽ കുരുങ്ങിയ വല അഴിച്ചുമാറ്റി പക്ഷിയെ സുരക്ഷിതമായി സ്വതന്ത്രമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/327625/police-rescue-a-critically-ill-waterbuck)