---
title: "ആന്തൂർ നഗരസഭയിൽ യുഡിഎഫ് വനിത സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി, യുഡിഎഫ് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശപത്രിക സൂക്ഷ്മ പരിശോധന മാറ്റി"
english_title: "UDF female candidate kidnapped and threatened in Anthoor Municipality"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/327398/udf-female-candidate-kidnapped-and-threatened-in-anthoor-municipality"
published_at: "2025-11-23T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69228bc2dc62f_Untitled-2-web.jpg"
keywords: []
---

# ആന്തൂർ നഗരസഭയിൽ യുഡിഎഫ് വനിത സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി, യുഡിഎഫ് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശപത്രിക സൂക്ഷ്മ പരിശോധന മാറ്റി

> **Lead Summary:** **ആന്തൂർ: **ആന്തൂർ നഗരസഭയിൽ യുഡിഎഫ് വനിത സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി. യുഡിഎഫ് പത്രികകൾ വ്യാജ പരാതി ഉന്നയിച്ചു തള്ളിക്കളയാനും സി പി എം ശ്രമം. പ്രതിഷേധത്തെ തുടർന്ന് ആന്തൂർ നഗരസഭയിൽ നാലു വാർഡുകളിലായി അഞ്ച് യുഡിഎഫ് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശപത്രിക സൂക്ഷ്മ പരിശോധന നാളത്തേക്ക് മാറ്റി.

## Article Content

**ആന്തൂർ: **ആന്തൂർ നഗരസഭയിൽ യുഡിഎഫ് വനിത സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി. യുഡിഎഫ് പത്രികകൾ വ്യാജ പരാതി ഉന്നയിച്ചു തള്ളിക്കളയാനും സി പി എം ശ്രമം. പ്രതിഷേധത്തെ തുടർന്ന് ആന്തൂർ നഗരസഭയിൽ നാലു വാർഡുകളിലായി അഞ്ച് യുഡിഎഫ് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശപത്രിക സൂക്ഷ്മ പരിശോധന നാളത്തേക്ക് മാറ്റി.

എട്ടാം വാർഡ് കോൾ മൊട്ട സ്ഥാനാർത്ഥികളായ ഉണ്ണികൃഷ്ണൻ, ആദംകുട്ടി,പതിമൂന്നാം വാർഡ് കോടല്ലൂർ ഷമീമ,പതിനെട്ടാം വാർഡ് തളിയിൽ വിമൽ, മനോജ്‌, ഇരുപതാം വാർഡ് തളിവയൽ റംസീന എന്നിവരുടെ സൂക്ഷ്മ പരിശോധനയാണ് മാറ്റി വെച്ചത്. 26ആം വാർഡായ അഞ്ചാം പീടികയിലെ വനിതാ സ്ഥാനാർത്ഥി വെള്ളിക്കീലിലെ ലിവ്യയെയാണ് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയത്.

രാവിലെ എട്ടുമണിയോടെ മുതുവാണിയിലെ വീട്ടിൽ വാഹനത്തിൽ എത്തിയ സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു നാളത്തെ പരിശോധന കണ്ണൂർ സിവിൽ സ്റ്റേഷനിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കലക്ടർക്ക് കത്ത് നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/327398/udf-female-candidate-kidnapped-and-threatened-in-anthoor-municipality)