---
title: "'തെരഞ്ഞെടുപ്പിന് മുമ്പെ സി.പി.എമ്മിന് കാലിടറി തുടങ്ങിയോ?'; മുസ്ലിംലീഗ്"
english_title: "Muslim League"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/327396/muslim-league"
published_at: "2025-11-23T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69228a0a39f30_muslim_league.jfif"
keywords: []
---

# 'തെരഞ്ഞെടുപ്പിന് മുമ്പെ സി.പി.എമ്മിന് കാലിടറി തുടങ്ങിയോ?'; മുസ്ലിംലീഗ്

> **Lead Summary:** **കണ്ണൂർ: **തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ നാമ നിർദ്ദേശപത്രിക സൂക്ഷ്മപരിശോധനാ ദിവസമായ ഇന്ന് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സി.പി.എം. വെപ്രാളത്തിലാണെന്ന സാക്ഷ്യപ്പെടുത്തലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായത്.

## Article Content

**കണ്ണൂർ: **തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ നാമ നിർദ്ദേശപത്രിക സൂക്ഷ്മപരിശോധനാ ദിവസമായ ഇന്ന് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സി.പി.എം. വെപ്രാളത്തിലാണെന്ന സാക്ഷ്യപ്പെടുത്തലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായത്.

തളിപ്പറമ്പ് നഗരസഭയിൽ സി.പി.എമ്മിൻ്റെ മോസ്കോ ആയ തുരുത്തി വാർഡിൽ മുസ്ലിംലീഗ് സ്ഥാനാർത്ഥിയായ മറിയം ബി ജാഫറിൻ്റെ നോമിനേഷനുമായി ബന്ധപ്പെട്ട് സി.പി.എം. നടത്തിയ തടസ്സവാദങ്ങളെ ലീഗ് നേതാക്കളും പ്രവർത്തകരും ചെറുത്തു തോല്പിച്ചപ്പോൾ,മലപ്പട്ടം പഞ്ചായത്ത് ഒൻപതാം വാർഡ് ലീഗ് സ്ഥാനാർത്ഥി എം പി അഹമ്മദ്കുട്ടിയെ പിന്തുണച്ച നഫീസ എന്ന വനിതയെ അവരുടെ വീട്ടിൽ രാത്രി പോയി പിന്തുണ പിൻവലിക്കണം എന്ന് നിർബന്ധിക്കുകയും പ്രവാസിയായ സഹോദരനെ ഫോണിൽ വിളിച്ചു സഹോദരിയോട് പിൻവലിക്കാൻ പറയണം എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയുമുണ്ടായി. സൂക്ഷ്മ പരിശോധന സമയത്ത് വ്യാജ ഒപ്പ് എന്ന് അനാവശ്യ ആരോപണം ഉന്നയിച്ച് പത്രിക മാറ്റി വെപ്പിച്ചു. ഹിയറിങ്ങ് വേളയിൽ പ്രസ്തുത വനിതയെ ഭീഷണിപ്പെടുത്തി റിട്ടേണിങ്ങ് ഓഫീസറുടെ മുമ്പിലെത്തിച്ച് പിന്തുണ പിൻവലിപ്പിക്കാൻ നടത്തിയ ശ്രമത്തെ പ്രസ്തുത സഹോദരിയുടെ വീടിന് കാവൽ നിന്ന് യു.ഡി.എഫ് പ്രവർത്തകർ തടഞ്ഞു.

ചൊക്ലി പഞ്ചായത്തിൽ റഫ്ഷാന എന്ന ലീഗ് സ്ഥാനാർത്ഥിയായ വനിതയെ വീട്ടിൽ പോയി ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിക്കാനുള്ള ശ്രമം യുവതിയുടെ ചെറുത്തു നിൽപിനെ തുടർന്ന് പാഴായി. അവിടെ തന്നെ വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഷെറിൻ ചൊക്ലി യുടെ പത്രികക്കെതിരെ തടസ്സവാദമുന്നയിച്ചു, ഹിയറിങ്ങിന് വേണ്ടി അടുത്ത ദിവസത്തേക്ക് മാറ്റിവെപ്പിച്ചു.

ഇവിടെയും മുസ്ലിം ലീഗ് പ്രവർത്തകരുടെ ചെറുത്ത് നിൽപുണ്ടാകും.തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സി.പി.എമ്മിന് കാലിടറുന്നതിൻ്റെ സൂചനകളാണ് പുറത്ത് വരുന്നത്.എല്ലാ പ്രതിബന്ധങ്ങളെയും പ്രതിരോധത്തിലൂടെ അതിജീവിച്ച ജില്ലയിലെ പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും അഭിവാദ്യങ്ങൾ എന്നും അഡ്വ അബ്ദുൽ കരീം ചേലേരി പ്രസ്താവനയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/327396/muslim-league)