---
title: "നിരോധിത ഫ്ലെക്സ് പ്രിന്റിങ്‌ പിടിച്ചെടുത്ത് 10000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്"
english_title: "District Enforcement Squad seizes banned flex printing"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/327350/district-enforcement-squad-seizes-banned-flex-printing"
published_at: "2025-11-22T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6921c59c0e8c9_news-card.jpg"
keywords: []
---

# നിരോധിത ഫ്ലെക്സ് പ്രിന്റിങ്‌ പിടിച്ചെടുത്ത് 10000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

> **Lead Summary:** **ചെറുപുഴ:** ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചെറുപുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ചെറുപുഴ ടൗണിൽ പ്രവർത്തിച്ചു വരുന്ന പ്രിന്റ് പോയിന്റ് എന്ന സ്ഥാപനത്തിൽ നിന്നും നിരോധിത പി വി സി ഫ്ലെക്സിൽ പ്രിന്റ് ചെയ്ത ബാനർ പിടികൂടി. പി വി സി ഫ്ലെക്സിൽ പ്രിന്റിങ് നിരോധിച്ചിട്ടും പല സ്ഥാപനങ്ങളിലും ഇലക്ഷനും മറ്റു പരിപാടികൾക്കുമായി നിരോധിത വസ്തുക്കളിൽ പ്രിന്റ് ചെയ്യുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്.

## Article Content

**ചെറുപുഴ:** ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചെറുപുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ചെറുപുഴ ടൗണിൽ പ്രവർത്തിച്ചു വരുന്ന പ്രിന്റ് പോയിന്റ് എന്ന സ്ഥാപനത്തിൽ നിന്നും നിരോധിത പി വി സി ഫ്ലെക്സിൽ പ്രിന്റ് ചെയ്ത ബാനർ പിടികൂടി. പി വി സി ഫ്ലെക്സിൽ പ്രിന്റിങ് നിരോധിച്ചിട്ടും പല സ്ഥാപനങ്ങളിലും ഇലക്ഷനും മറ്റു പരിപാടികൾക്കുമായി നിരോധിത വസ്തുക്കളിൽ പ്രിന്റ് ചെയ്യുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്.

സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തി. റീ സൈക്കിൾ ചെയ്യാവുന്ന പോളി എത്തിലീൻ റോളുകൾക്ക് മാത്രമാണ് നിലവിൽ അനുമതി നൽകിയിട്ടുള്ളത്.കൂടാതെ പേപ്പറുകളും 100% കോട്ടൺ തുണികളും ഉപയോഗിക്കാം. ഇലക്ഷൻ പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ കർശനമായ പരിശോധന തുടരുന്നതാണെന്ന് സ്ക്വാഡ് ലീഡർ അറിയിച്ചു.

പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ ചെറുപുഴ ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജോബിൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/327350/district-enforcement-squad-seizes-banned-flex-printing)