---
title: "ആന്തൂരിൽ രണ്ട് സീറ്റിൽ സിപിഐ എമ്മിന് എതിരില്ല"
english_title: "There is no opposition to the CPI(M) in Anthoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/327156/there-is-no-opposition-to-the-cpim-in-anthoor"
published_at: "2025-11-21T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692052c21e0be_Untitled-2-web.jpg"
keywords: []
---

# ആന്തൂരിൽ രണ്ട് സീറ്റിൽ സിപിഐ എമ്മിന് എതിരില്ല

> **Lead Summary:** **ധർമ്മശാല:**നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചതോടെ തിരഞ്ഞെടുപ്പ് ഫലവും വന്നു തുടങ്ങി. ആദ്യ വിജയം സിപിഐഎമ്മിന്. ആന്തൂർ നഗരസഭയിൽ നിന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ രണ്ട് പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് ഇരുവരും സിപിഐഎം പ്രതിനിധികളാണ്.

## Article Content

**ധർമ്മശാല:**നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചതോടെ തിരഞ്ഞെടുപ്പ് ഫലവും വന്നു തുടങ്ങി. ആദ്യ വിജയം സിപിഐഎമ്മിന്. ആന്തൂർ നഗരസഭയിൽ നിന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ രണ്ട് പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് ഇരുവരും സിപിഐഎം പ്രതിനിധികളാണ്.

രണ്ടാം ഡിവിഷനായ മോറാഴയിലും 19-ാം ഡിവിഷനായ പൊടിക്കുണ്ടിലുമാണ് എതിരില്ലാതെ വിജയിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ വാർഡായ മോറാഴ വാർഡിൽ നിന്ന് കെ രജിതയും പൊടിക്കുണ്ട് വാർഡിൽ നിന്ന് കെ പ്രേമരാജനുമാണ് വിജയിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/327156/there-is-no-opposition-to-the-cpim-in-anthoor)