---
title: "'ജീവിതമാണ് ലഹരി - ലഹരിയല്ല ജീവിതം'; ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു"
english_title: "Anti-addiction awareness program organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/326780/anti-addiction-awareness-program-organized"
published_at: "2025-11-19T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691dc51abb8eb_news-card-Recovered.jpg"
keywords: []
---

# 'ജീവിതമാണ് ലഹരി - ലഹരിയല്ല ജീവിതം'; ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **ചെറുതാഴം: **ചെറുതാഴം ഗ്രാമ പഞ്ചായത്ത്, കുടുംബ ആരോഗ്യ കേന്ദ്രത്തിൻ്റെയും ചെറുതാഴം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് (എസ് പി സി ), ടീനേജ് ക്ലബ്ബ് എന്നിവയുടെയും സഹകരണത്തോടെ, 'ജീവിതമാണ് ലഹരി - ലഹരിയല്ല ജീവിതം' എന്ന പ്രമേയത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സ്കൂൾ കോൺഫറൻസ് ഹാളിൽ നടന്നു.

## Article Content

**ചെറുതാഴം: **ചെറുതാഴം ഗ്രാമ പഞ്ചായത്ത്, കുടുംബ ആരോഗ്യ കേന്ദ്രത്തിൻ്റെയും ചെറുതാഴം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് (എസ് പി സി ), ടീനേജ് ക്ലബ്ബ് എന്നിവയുടെയും സഹകരണത്തോടെ, 'ജീവിതമാണ് ലഹരി - ലഹരിയല്ല ജീവിതം' എന്ന പ്രമേയത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സ്കൂൾ കോൺഫറൻസ് ഹാളിൽ നടന്നു.

ഹൈസ്കൂൾ വിദ്യാർഥികൾക്കുവേണ്ടി ക്വിസ് മത്സരം ലഘുനാടക മത്സരം എന്നിവ സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റൻറ് ബീന പി പി , ടീനേജ് ക്ലബ്ബ് കോ ഓഡിനേറ്റർ ഡോക്ടർ ഗായത്രി പി വി, എസ് പി സി സി പി ഒ നജീബ് വാകയാട്, ഹെൽത്ത് ഇൻസ്പെക്ടർ ഇൻചാർജ് ഉമേഷ് ടിവി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപൻ എം വി , ആരോഗ്യ പ്രവർത്തകരായ ജ്യോതി അഗസ്റ്റിൻ , സംഗീത എംപി എന്നിവർ പങ്കെടുത്തു.

ക്വിസ് മത്സര വിജയികളായ ദൃശ്യ ദിലീഷ് , ആരാധ്യ കെ, ലഘുനാടക വിജയികളായ അവന്തിക & പാർട്ടി , നന്ദകിഷോർ & പാർട്ടി എന്നിവർക്ക് സമ്മാനങ്ങൾ നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/326780/anti-addiction-awareness-program-organized)