---
title: "എട്ടിക്കുളത്ത് സ്കൂട്ടർ അപകടത്തെ തുടർന്ന് മാട്ടൂൽ സ്വദേശിയായ വിദ്യാർത്ഥി മരിച്ചു, ഒരാൾക്ക് പരിക്ക്"
english_title: "Mattul native student dies, one injured in scooter accident in Ettikulam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/326689/mattul-native-student-dies-one-injured-in-scooter-accident-in-ettikulam"
published_at: "2025-11-19T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691d697beb50b_Untitled-2-web-Recovered.jpg"
keywords: []
---

# എട്ടിക്കുളത്ത് സ്കൂട്ടർ അപകടത്തെ തുടർന്ന് മാട്ടൂൽ സ്വദേശിയായ വിദ്യാർത്ഥി മരിച്ചു, ഒരാൾക്ക് പരിക്ക്

> **Lead Summary:** **മാട്ടൂൽ: **എട്ടിക്കുളത്ത് ബൈക്ക് മറിഞ്ഞ് വിദ്യാർഥിയായ മാട്ടൂൽ സെൻട്രൽ സ്വദേശി മരിച്ചു. ഒരാൾക്ക് ഗുരുതരം. മാട്ടൂൽ സെൻട്രൽ ആറ് തെങ്ങ് കടവിന് സമീപത്തെ ടി വി ഫയാസാണ് മരിച്ചത്. മാട്ടൂൽ സൗത്തിലെ സാറാൻ്റവിട ഫൈസലിൻ്റ മകനാണ് സുഹൃത്ത് റാസിക്കാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ റാസി കണ്ണൂർ മിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.

## Article Content

**മാട്ടൂൽ: **എട്ടിക്കുളത്ത് ബൈക്ക് മറിഞ്ഞ് വിദ്യാർഥിയായ മാട്ടൂൽ സെൻട്രൽ സ്വദേശി മരിച്ചു. ഒരാൾക്ക് ഗുരുതരം. മാട്ടൂൽ സെൻട്രൽ ആറ് തെങ്ങ് കടവിന് സമീപത്തെ ടി വി ഫയാസാണ് മരിച്ചത്. മാട്ടൂൽ സൗത്തിലെ സാറാൻ്റവിട ഫൈസലിൻ്റ മകനാണ് സുഹൃത്ത് റാസിക്കാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ റാസി കണ്ണൂർ മിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.

സഞ്ചരിച്ച ബൈക്ക്,കക്കമ്പാറ–ചിറ്റടി റോഡിലെ ഇറക്കത്തിൽ നിയന്ത്രണം വിട്ട് തെന്നി മറിഞ്ഞ് വീഴുകയായിരുന്നു. ഇരുവരും പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജ് വിദ്യാർഥികളാണ്. ഫയാസ് ഒന്നാം വർഷ കംപ്യൂട്ടർ ആപ്ലിക്കേഷൻ വിദ്യാർഥിയും റാസി ബിസിഎ വിദ്യാർഥിയുമാണ്.

**
**

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/326689/mattul-native-student-dies-one-injured-in-scooter-accident-in-ettikulam)