---
title: "വള്ളുവൻ കടവിൽ കൈകൊട്ടി കളി മത്സരം; മൂന്ന് ജില്ലകളിലെ ടീമുകൾ പങ്കെടുക്കും"
english_title: "Valluvan kadavu "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/326670/valluvan-kadavu"
published_at: "2025-11-19T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691d5d14b8fe8_1000111780.jpg"
keywords: []
---

# വള്ളുവൻ കടവിൽ കൈകൊട്ടി കളി മത്സരം; മൂന്ന് ജില്ലകളിലെ ടീമുകൾ പങ്കെടുക്കും

> **Lead Summary:** കണ്ണാടിപ്പറമ്പ്: വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ച് 2026 ജനുവരി 1-ന് കൈകൊട്ടി കളി മത്സരം സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച രാത്രി 7 മണിമുതൽ നടക്കുന്ന മത്സരത്തിൽ കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ പ്രമുഖ കൈകൊട്ടി കളി ടീമുകൾ പങ്കെടുക്കും.

## Article Content

കണ്ണാടിപ്പറമ്പ്: വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ച് 2026 ജനുവരി 1-ന് കൈകൊട്ടി കളി മത്സരം സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച രാത്രി 7 മണിമുതൽ നടക്കുന്ന മത്സരത്തിൽ കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ പ്രമുഖ കൈകൊട്ടി കളി ടീമുകൾ പങ്കെടുക്കും.

മത്സരത്തിൽ വിജയിക്കുന്ന മൂന്ന് ടീമുകൾക്കും ക്യാഷ് അവാർഡും വള്ളുവൻ കടവ് മുത്തപ്പൻ മടപ്പുര ട്രോഫിയും സമ്മാനമായി നൽകും. പങ്കെടുക്കുന്ന ടീമുകൾ 2025 ഡിസംബർ 15-ന് വൈകിട്ട് 4 മണിക്ക് മുമ്പായി 1000 രൂപ രജിസ്ട്രേഷൻ ഫീസ് നൽകി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/326670/valluvan-kadavu)