---
title: "വായാടെ ഷാനിമോൾക്ക് കാരുണ്യത്തിന്റെ യാത്രയുമായി  യെസ് യെൻ ട്രാവെൽസ്  കാരുണ്യയാത്ര"
english_title: "financial support for shani mol"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/32661/financial-support-for-shani-mol"
published_at: "2022-03-19T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6235813db8c7d_Untitled-2 web.jpg"
keywords: []
---

# വായാടെ ഷാനിമോൾക്ക് കാരുണ്യത്തിന്റെ യാത്രയുമായി  യെസ് യെൻ ട്രാവെൽസ്  കാരുണ്യയാത്ര

> **Lead Summary:** വായാടെ ഷാനിമോൾക്ക് കാരുണ്യത്തിന്റെ യാത്രയുമായി യെസ് യെൻ ട്രാവെൽസ് കാരുണ്യയാത്ര ഇന്ന് രാവിലെ 6:20 ന് തേർത്തല്ലിയിൽ നിന്നും ആരംഭിച്ചു. തളിപ്പറമ്പ് തേർത്തല്ലി ചപ്പാരപ്പടവ് - എരുവാട്ടി പട്ടുവം റൂട്ടിൽ ഓടുന്ന എസ് എൻ ബസാണ് മഹത്തായ ഈ കാരുണ്യ പ്രവർത്തിന് തുടക്കം കുറിച്ചത്.

## Article Content

വായാടെ ഷാനിമോൾക്ക് കാരുണ്യത്തിന്റെ യാത്രയുമായി യെസ് യെൻ ട്രാവെൽസ് കാരുണ്യയാത്ര ഇന്ന് രാവിലെ 6:20 ന് തേർത്തല്ലിയിൽ നിന്നും ആരംഭിച്ചു. തളിപ്പറമ്പ് തേർത്തല്ലി ചപ്പാരപ്പടവ് - എരുവാട്ടി പട്ടുവം റൂട്ടിൽ ഓടുന്ന എസ് എൻ ബസാണ് മഹത്തായ ഈ കാരുണ്യ പ്രവർത്തിന് തുടക്കം കുറിച്ചത്.

പരിയാരം ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡ് വായാട് താമസിക്കുന്ന കോറോം കുടിയൻ ഷാജി - റോഷ്ണി ദമ്പതികളുടെ 3 വയസുള്ള മകളായ ഷാനിക്ക്‌ സ്‌പൈനൽ മസ്കുലർ അട്രോഫി എന്ന ജനിതിക രോഗം ബാധിച്ച് ചികിൽസയിലാണ്. ഇവരുടെ മറ്റൊരു മകൻ ഇഷാനും ഇതേ രോഗത്താൽ ചികിൽസയിലാണ്. (US base NGO സംഘടന വഴിയാണ് സൗജന്യ മരുന്ന് ലഭ്യമാക്കുന്നത്.)

വളരെ പാവപ്പെട്ട കുടുംബമാണ്. കൂലി വേല ചെയ്താണ് ഇവർ കുടുംബം പോറ്റുന്നത്. 6 കോടി രൂപയാണ് ഷാനിയുടെ ചികിൽസക്ക് വേണ്ടത്. ചികിൽസക്ക് ആവശ്യമായ തുക കണ്ടെത്തുന്നതിന് വേണ്ടി പഞ്ചായത്ത് തലത്തിൽ എല്ലാ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും വ്യക്തിത്വങ്ങളും കൂടി ചേർന്നാണ് ജനകീയ കമ്മറ്റിക്ക് രൂപം നൽകിയത്.

തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ, ശ്രീ കെ.സുധാകരൻ എം.പി. മുഖ്യ രക്ഷാധികാരികളായി പ്രവർത്തിക്കുന്നു. ഭീമമായ തുക കണ്ടെത്തുന്നതിന് അതി ശക്തമായ പ്രചരണത്തിന്റെ ഭാഗമായുള്ളതും ഫണ്ട് കലക്ഷനുമാണ് ഈ യാത്ര കൊണ്ട് ഉദ്ദേശിക്കുന്നത് .

KL 59/F 8035 ബസിന്റെ ഉടമ അബിനാസും ഡ്രൈവർ മനു ജോസും കണ്ടക്ടർ ഷഫീർ മുത്തും , ക്ലീനർ ആന്റോ മാത്യുവും വളണ്ടിയർമാരും നേതൃത്ത്വം നൽകുന്നു. ഈ യാത്രക്ക് ഇന്ന് രാവിലെ 9:45 ന് നൽകും രക്ഷാധികാരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണനും, ചികിൽസാ കമ്മറ്റിയുടെ ഭാരവാഹികളും , മീഡിയ സമിതിയും ചേർന്നാണ് രാത്രി തേർത്തല്ലിയിൽ ഓട്ടം നിർത്തും. ശേഖരിച്ച തുക ഭാരവാഹികൾ ഏറ്റു വാങ്ങും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/32661/financial-support-for-shani-mol)