---
title: "അശാസ്ത്രീയ മാലിന്യ സംസ്കരണം, നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്ന സംഭരണം: വിവിധ സ്ഥാപനങ്ങളിൽ നിന്നും വൻ തുക പിഴ ഈടാക്കി"
english_title: "Unscientific waste management, storage of banned plastic products"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/326405/unscientific-waste-management-storage-of-banned-plastic-products"
published_at: "2025-11-17T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691b1fb997491_news-card.jpg"
keywords: []
---

# അശാസ്ത്രീയ മാലിന്യ സംസ്കരണം, നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്ന സംഭരണം: വിവിധ സ്ഥാപനങ്ങളിൽ നിന്നും വൻ തുക പിഴ ഈടാക്കി

> **Lead Summary:** **കണ്ണൂർ: **ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആലക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിനും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിൽപ്പന്നയ്ക്കും ഉപയോഗത്തിനും സംഭരിച്ചു വച്ചതിനും 4 കേസുകളിലായി 40000 രൂപ പിഴ ഈടാക്കി.

## Article Content

**കണ്ണൂർ: **ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആലക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിനും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിൽപ്പന്നയ്ക്കും ഉപയോഗത്തിനും സംഭരിച്ചു വച്ചതിനും 4 കേസുകളിലായി 40000 രൂപ പിഴ ഈടാക്കി.

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗത്തിന് സംഭരിച്ചു വെച്ചതിനും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഇൻസിനറേറ്ററിൽ കൂട്ടിയിട്ട് കത്തിച്ചതിനും കരുവഞ്ചാലിൽ പ്രവർത്തിച്ചു വരുന്ന ഹോട്ടൽ ഇലിഗൻസ് എന്ന സ്ഥാപനത്തിൽ നിന്ന് 15000 രൂപ പിഴ ഈടാക്കി. KL 59 Y 3916 എന്ന വാഹനത്തിൽ മറ്റു സ്ഥാപനങ്ങളിൽ വിൽപ്പനയ്ക്കായി സംഭരിച്ചു വെച്ച നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ സ്‌ക്വാഡ് പരിശോധനയിൽ പിടിച്ചെടുക്കുകയും 10000 രൂപ പിഴ ഈടാക്കുകയും ചെയ്തു.

സ്ഥാപനത്തിലെ വാഷ് ബേസിനിൽ നിന്നുള്ള മലിന ജലം തുറസായി ഒഴുക്കി വിട്ടതിനും ജൈവ - അജൈവ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞതിനും കരുവഞ്ചാലിൽ പ്രവർത്തിച്ചു വരുന്ന മെട്രോ സൂപ്പർ മാർക്കറ്റിൽ നിന്ന് 10000 രൂപ പിഴ ഈടാക്കി.

കരുവഞ്ചാലിൽ പ്രവർത്തിച്ചു വരുന്ന ന്യൂ ബസാർ തട്ടുകടയിലെ വാഷ് ബേസിനിൽ നിന്നും മലിന ജലം തുറസായി ഒഴുക്കി വിട്ടതിനു തട്ടുകടയിൽ നിന്നും 5000 രൂപ പിഴ ഈടാക്കി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ,ആലക്കോട് ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ലിഖിന എം തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/326405/unscientific-waste-management-storage-of-banned-plastic-products)