---
title: "തളിപ്പറമ്പ് മുനിസിപ്പാലിറ്റി ഭരണം പിടിക്കാൻ ചിട്ടയായ പ്രവർത്തനവുമായി എൽ ഡി എഫ്; തെരഞ്ഞെടുപ്പ് പര്യടനം തുടങ്ങി"
english_title: "LDF begins election activities"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/326404/ldf-begins-election-activities"
published_at: "2025-11-17T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691b1de685efd_news-card.jpg"
keywords: []
---

# തളിപ്പറമ്പ് മുനിസിപ്പാലിറ്റി ഭരണം പിടിക്കാൻ ചിട്ടയായ പ്രവർത്തനവുമായി എൽ ഡി എഫ്; തെരഞ്ഞെടുപ്പ് പര്യടനം തുടങ്ങി

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് മുനിസിപ്പാലിറ്റി ഭരണം പിടിക്കാൻ ചിട്ടയായ പ്രവർത്തനവുമായി എൽ ഡി എഫ്. നഗരസഭയിലെ മുഴുവൻ സീറ്റുകളിലേക്കും എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ് എൽഡിഎഫ്. 25 വാർഡിൽ പ്ലാത്തോട്ടത്തിൽ മത്സരിക്കുന്ന ടി ബാലകൃഷ്ണനാണ് മുനിസിപ്പൽ ചെയർമാൻ സ്ഥാനത്ത് മത്സരിക്കുന്നത്.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് മുനിസിപ്പാലിറ്റി ഭരണം പിടിക്കാൻ ചിട്ടയായ പ്രവർത്തനവുമായി എൽ ഡി എഫ്. നഗരസഭയിലെ മുഴുവൻ സീറ്റുകളിലേക്കും എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ് എൽഡിഎഫ്. 25 വാർഡിൽ പ്ലാത്തോട്ടത്തിൽ മത്സരിക്കുന്ന ടി ബാലകൃഷ്ണനാണ് മുനിസിപ്പൽ ചെയർമാൻ സ്ഥാനത്ത് മത്സരിക്കുന്നത്.

എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ടിവി രാജേഷ് ഉദ്ഘാടനം ചെയ്ത് വാർഡ് തല കൺവെൻഷനിലേക്ക് നീങ്ങിയിരിക്കുകയാണ്. സ്ഥാനാർത്ഥികൾ ഒന്നാം ഘട്ട പര്യടനം കഴിഞ്ഞ് ഇപ്പോൾ വീടുകയറിയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ചോദിക്കാനുള്ള പദ്ധതിയിലാണ് എൽ ഡി എഫ്.

നിലവിൽ തളിപ്പറമ്പ് നഗരസഭ ഭരിക്കുന്ന യുഡിഎഫിനാകട്ടെ ഇതുവരെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനോ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങാനോ സാധിച്ചിട്ടില്ല. കോൺഗ്രസ് മുസ്ലിം ലീഗ് സീറ്റ് വിഭജനം പൂർത്തിയായെങ്കിലും കോൺഗ്രസിന്റെ എല്ലാ സീറ്റിലേക്കും ഇനിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. മുസ്ലിംലീഗ് സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ നിരവധിതവണ യോഗം ചേർന്നെങ്കിലും ഇതുവരെയും സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായിട്ടില്ല.

കോൺഗ്രസ്‌ മത്സരിക്കുന്ന 18 സീറ്റുകളിൽ 10 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു, ബാക്കിയുള്ള സീറ്റുകളിൽ ഉടൻ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായിരിക്കുമെന്ന് നേതാക്കൾ അറിയിച്ചു.ലീഗ് 17 സീറ്റുകളിലും പുളിപറമ്പിൽ സ്വതന്ത്ര്യ സ്ഥാനാർഥിയുമാണ് മത്സരിക്കുന്നത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/326404/ldf-begins-election-activities)