---
title: "പരിയാരം പഞ്ചായത്തിൽ കോൺഗ്രസ്, മുസ്ലിം ലീഗ് സീറ്റ് തർക്കം: 20 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്"
english_title: "Congress, Muslim League seat dispute in Pariyaram panchayat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/326318/congress-muslim-league-seat-dispute-in-pariyaram-panchayat"
published_at: "2025-11-17T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ac2a674685_Untitled-2-web.jpg"
keywords: []
---

# പരിയാരം പഞ്ചായത്തിൽ കോൺഗ്രസ്, മുസ്ലിം ലീഗ് സീറ്റ് തർക്കം: 20 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

> **Lead Summary:** **പരിയാരം: **പരിയാരം പഞ്ചായത്തിൽ കോൺഗ്രസ്, മുസ്ലിം ലീഗ് സീറ്റ് തർക്കം: ലീഗ് പ്രഖ്യാപിച്ച സീറ്റുകളിൽ അടക്കം 20 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. ആകെയുള്ള 21 സീറ്റുകളിൽ 20 സീറ്റുകളിലേക്കും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

## Article Content

**പരിയാരം: **പരിയാരം പഞ്ചായത്തിൽ കോൺഗ്രസ്, മുസ്ലിം ലീഗ് സീറ്റ് തർക്കം: ലീഗ് പ്രഖ്യാപിച്ച സീറ്റുകളിൽ അടക്കം 20 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. ആകെയുള്ള 21 സീറ്റുകളിൽ 20 സീറ്റുകളിലേക്കും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

വായാട്,തിരുവട്ടൂർ, തലോറ നോർത്ത്, തലോറ സൗത്ത്, മുക്കുന്ന്, കുപ്പം, തൊണ്ടന്നൂർ, കോരൻപീടിക എന്നിവിടങ്ങളിൽ ലീഗ് ഇന്നലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തൊണ്ടന്നൂരും വായാടുമാണ് തർക്കം നിലനിൽക്കുന്നത്. ഈ രണ്ട് സീറ്റുകളും കോൺഗ്രസ് ആവശ്യപ്പെടുമ്പോൾ ലീഗ് പ്രാദേശിക ഘടകം സീറ്റ് വിട്ടു കൊടുക്കാൻ തയ്യാറല്ല.

ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കോൺഗ്രസ് മത്സരിക്കുന്ന 20 സീറ്റുകളിലേക്കും മുസ്ലിംലീഗും മത്സരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/326318/congress-muslim-league-seat-dispute-in-pariyaram-panchayat)