---
title: "സൗദിയിൽ ഉംറ നിർവഹിച്ച് മദീന സന്ദർശനത്തിന് പുറപ്പെട്ട ബസ് കത്തി 40 മരണം"
english_title: "bus catches fire in Saudi Arabia"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/326272/bus-catches-fire-in-saudi-arabia"
published_at: "2025-11-17T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ac65939742_Untitled-2-web.jpg"
keywords: []
---

# സൗദിയിൽ ഉംറ നിർവഹിച്ച് മദീന സന്ദർശനത്തിന് പുറപ്പെട്ട ബസ് കത്തി 40 മരണം

> **Lead Summary:** **മക്ക: **മദീനയിൽ ഉംറ ബസ് കത്തി നാൽപതോളം പേർ മരിച്ചതായി റിപ്പോർട്ട്. മക്കയിൽ നിന്നും പുറപ്പെട്ട ഉംറ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. 43 ഹൈദരാബാദ് സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതോടെ തൽക്ഷണം തീപിടിക്കുകയായിരുന്നു. അപകടത്തിൽ ഒരാൾ മാത്രം രക്ഷപ്പെട്ടെന്നാണ് വിവരം.

## Article Content

**മക്ക: **മദീനയിൽ ഉംറ ബസ് കത്തി നാൽപതോളം പേർ മരിച്ചതായി റിപ്പോർട്ട്. മക്കയിൽ നിന്നും പുറപ്പെട്ട ഉംറ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. 43 ഹൈദരാബാദ് സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതോടെ തൽക്ഷണം തീപിടിക്കുകയായിരുന്നു. അപകടത്തിൽ ഒരാൾ മാത്രം രക്ഷപ്പെട്ടെന്നാണ് വിവരം.

ബദ്റിനും മദീനക്കും ഇടയിൽ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്. പതിനഞ്ചോളം കുഞ്ഞുങ്ങളും സ്ത്രീകളും ബസിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/326272/bus-catches-fire-in-saudi-arabia)