---
title: "പന്നിയൂരിൽ സ്വർണ്ണവും പണവും കവർന്ന സംഭവം: പ്രതിയുമായി തെളിവെടുപ്പ് നടത്തി"
english_title: "Gold and cash theft incident in Panniyur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/326102/gold-and-cash-theft-incident-in-panniyur"
published_at: "2025-11-15T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69188231cc2ec_news-card.jpg"
keywords: []
---

# പന്നിയൂരിൽ സ്വർണ്ണവും പണവും കവർന്ന സംഭവം: പ്രതിയുമായി തെളിവെടുപ്പ് നടത്തി

> **Lead Summary:** **തളിപ്പറമ്പ്:** പന്നിയൂരിൽ സ്വർണ്ണവും പണവും കവർന്ന സംഭവം: പ്രതിയുമായി തെളിവെടുപ്പ് നടത്തി.പന്നിയൂരിൽ വീട്ടിൽ നിന്ന് 12.42 ലക്ഷം രൂപയുടെ സ്വർണ്ണവും 27000 രൂപയും കവർന്ന സംഭവത്തിൽ പ്രതിയായ പന്നിയൂർ കോട്ട ക്കീലിലെ ചപ്പന്റകത്ത് പടയൻകുന്ന് ബി എം സുബീറിനെയാണ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുകയും നടത്തിയ സ്വർണ്ണത്തിൽ 6 ലക്ഷം രൂപയുടെ സ്വർണം കണ്ടെടുക്കുകയും ചെയ്തത്.

## Article Content

**തളിപ്പറമ്പ്:** പന്നിയൂരിൽ സ്വർണ്ണവും പണവും കവർന്ന സംഭവം: പ്രതിയുമായി തെളിവെടുപ്പ് നടത്തി.പന്നിയൂരിൽ വീട്ടിൽ നിന്ന് 12.42 ലക്ഷം രൂപയുടെ സ്വർണ്ണവും 27000 രൂപയും കവർന്ന സംഭവത്തിൽ പ്രതിയായ പന്നിയൂർ കോട്ട ക്കീലിലെ ചപ്പന്റകത്ത് പടയൻകുന്ന് ബി എം സുബീറിനെയാണ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുകയും നടത്തിയ സ്വർണ്ണത്തിൽ 6 ലക്ഷം രൂപയുടെ സ്വർണം കണ്ടെടുക്കുകയും ചെയ്തത്.

കർണാടക കുന്താപുരം സ്വദേശിയായ ബി എം സുബീർ പരാതിക്കാരിയുടെ സഹോദരിയുടെ ഭർത്താവാണ്. പന്നിയൂരിലെ വീട്ടിൽ താമസിച്ച് വരുന്നതിനിടെയാണ് ഭാര്യയുടെ സഹോദരിയുടെ സ്വർണ്ണവും പണവും ഇയാൾ കവർന്നത്. കഴിഞ്ഞ മാസം 29നാണ് കവർച്ച നടന്നതെന്ന് സുബീർ തളിപ്പറമ്പ് പോലീസിനോട് പറഞ്ഞു. വീട്ടു കാരിയായ റഷീദ കുട്ടിയെ അംഗൻവാടിക്ക് കൊണ്ട് വിടാൻ പോയപ്പോഴാണ് കവർച്ച നടന്നത്. ഇവരുടെ ഭർത്താവ് മുസ്തഫ രോഗ ബാധിതനാണ്. ഇയാൾ വീടിന്പുറത്തു നടക്കുന്നതിനിടെയാണ് സുബീർ അകത്തു കടന്ന് താക്കോൽ ഉപയോഗിച്ച് ഷെൽഫ് തുറന്ന് കത്തി കൊണ്ട് ലോക്കർ തുറന്ന് സ്വർണ്ണവും പണവും കവർന്നത്.

അന്ന് തന്നെ പകുതി സ്വർണ്ണം തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ പ്രിൻസ് ജ്വല്ലറിയിൽ വിൽപ്പന നടത്തി. ബാക്കി സ്വർണം 31നും വിൽപ്പന നടത്തി.കിട്ടിയ ആറര ലക്ഷത്തിൽ അഞ്ചര ലക്ഷം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയുമായിരുന്നു. തെളിവെടുപ്പിന് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കി.

ഇൻസ്പെക്ടർ പി ബാബുമോൻ പ്രിൻസിപ്പൽ എസ് ഐ ദിനേശൻ കോതേരി എന്നിവരുടെ നിർദേശപ്രകാരം എസ് ഐ ജെയ് മോനാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് എത്തിച്ചത്. ജൂനിയർ എസ് ഐ വൈശാഖ്,എ എസ് ഐ ഷിജോ,ശറഫുദ്ധീൻ, സീനിയർ സി പി ഒ പ്രശാന്ത്, സി പി ഒ വിജേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/326102/gold-and-cash-theft-incident-in-panniyur)