---
title: "രണ്ടു ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി, 30000 രൂപ പിഴ ഈടാക്കി"
english_title: "Two quintals of banned plastic products seized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/326091/two-quintals-of-banned-plastic-products-seized"
published_at: "2025-11-15T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69185b3d4cff8_news-card.jpg"
keywords: []
---

# രണ്ടു ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി, 30000 രൂപ പിഴ ഈടാക്കി

> **Lead Summary:** **പയ്യാവൂർ: **ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പയ്യാവൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ 3 സ്ഥാപനങ്ങളിൽ നിന്നായി 2 ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. പയ്യാവൂർ ടൗണിൽ പ്രവർത്തിച്ചു വരുന്ന പോപ്പുലർ സ്റ്റോർ, കല്ലാനിയിൽ സ്റ്റോർ, പള്ളിപ്പുറത്ത് വെജിറ്റബിൾസ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നാണ് നിരോധിത ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടിയത്.

## Article Content

**പയ്യാവൂർ: **ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പയ്യാവൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ 3 സ്ഥാപനങ്ങളിൽ നിന്നായി 2 ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. പയ്യാവൂർ ടൗണിൽ പ്രവർത്തിച്ചു വരുന്ന പോപ്പുലർ സ്റ്റോർ, കല്ലാനിയിൽ സ്റ്റോർ, പള്ളിപ്പുറത്ത് വെജിറ്റബിൾസ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നാണ് നിരോധിത ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടിയത്.

വളരെ രഹസ്യമായാണ് സാധനങ്ങൾ സൂക്ഷിച്ച് വെച്ചിരുന്നത്. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ വാഴയില, പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ ഗ്ലാസ്സ്, ഗാർബജ് ബാഗുകൾ തുടങ്ങിയ വസ്തുക്കളാണ് സ്‌ക്വാഡ് പരിശോധനയിൽ പിടിച്ചെടുത്തത്. 3 സ്ഥാപനങ്ങളിൽ നിന്നും 10000 രൂപ വീതം പിഴ ഈടാക്കി.

പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ പയ്യാവൂർ ഗ്രാമപഞ്ചായത്ത് ക്ലാർക്ക് ലക്ഷ്മണൻ കെ കെ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/326091/two-quintals-of-banned-plastic-products-seized)