---
title: "സ്കൂട്ടറിൽ ഓട്ടോറിക്ഷ ഇടിച്ച് കുട്ടിയുൾപ്പെടെ രണ്ട് പേർക്ക് പരിക്ക്"
english_title: "Two people, including a child, injured after autorickshaw hits scooter"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/326005/two-people-including-a-child-injured-after-autorickshaw-hits-scooter"
published_at: "2025-11-15T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691805d00d166_acci.jfif"
keywords: []
---

# സ്കൂട്ടറിൽ ഓട്ടോറിക്ഷ ഇടിച്ച് കുട്ടിയുൾപ്പെടെ രണ്ട് പേർക്ക് പരിക്ക്

> **Lead Summary:** **തളിപ്പറമ്പ്: **സ്കൂട്ടറിൽ ഓട്ടോറിക്ഷ ഇടിച്ച് കുട്ടിയുൾപ്പെടെ രണ്ട് പേർക്ക് പരിക്ക്. മഴൂർ വാരിയേഴ്‌സ് പുട്ട് പൊടി എന്ന സ്ഥാപനത്തിന് സമീപം വെച്ച് ഇക്കഴിഞ്ഞ 9നാണ് അപകടമുണ്ടായത്.

## Article Content

**തളിപ്പറമ്പ്: **സ്കൂട്ടറിൽ ഓട്ടോറിക്ഷ ഇടിച്ച് കുട്ടിയുൾപ്പെടെ രണ്ട് പേർക്ക് പരിക്ക്. മഴൂർ വാരിയേഴ്‌സ് പുട്ട് പൊടി എന്ന സ്ഥാപനത്തിന് സമീപം വെച്ച് ഇക്കഴിഞ്ഞ 9നാണ് അപകടമുണ്ടായത്.

ബൈക്ക് യാത്രക്കാരായ മഴൂർ ഗോകുലം ഹൗസിൽ ഗോപകുമാർ ഇ വി എന്നയാൾക്ക് നിസ്സാരമായ പരിക്കും പിറകിലിരുന്ന അദ്വൈത് എന്ന കുട്ടി ബൈക്കിൽ നിന്നും തെറിച്ചു വീണതിനാൽ കുട്ടിയുടെ ഇടത് കയ്യിൽ ഗുരുതര പരിക്കും പറ്റിയെന്നും തളിപ്പറമ്പ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.KL13Z4533 എന്ന നമ്പർ ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/326005/two-people-including-a-child-injured-after-autorickshaw-hits-scooter)