---
title: "കണ്ണൂരിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം"
english_title: "Alert "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/325953/alert"
published_at: "2025-11-14T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6917400f3b0c9_1000100130.jpg"
keywords: []
---

# കണ്ണൂരിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം

> **Lead Summary:** കണ്ണൂർ: കള്ളക്കടൽ പ്രതിഭാസ ഭാഗമായി 15-ന് പുലർച്ചെ 2.30 മുതൽ രാത്രി 11.30 വരെ കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

## Article Content

കണ്ണൂർ: കള്ളക്കടൽ പ്രതിഭാസ ഭാഗമായി 15-ന് പുലർച്ചെ 2.30 മുതൽ രാത്രി 11.30 വരെ കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

1.കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശ പ്രകാരം മാറി താമസിക്കണം.

2.ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3.മത്സ്യബന്ധന യാനങ്ങൾ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരയ്ക്ക് അടുപ്പിക്കുന്നതും ഒഴിവാക്കണം.

4.ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാരമടക്കമുള്ള പ്രവർത്തനം ഒഴിവാക്കണം.

5.ബോട്ട്, വള്ളം, മുതലായ മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.

6.ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയിട്ടുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

7.തീരശോഷണത്തിന് സാധ്യത ഉള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/325953/alert)