---
title: "തൃച്ചംബരത്തുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു "
english_title: "Bike accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/325876/bike-accident"
published_at: "2025-11-14T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6916cc085ca57_Untitled-2-web.jpg"
keywords: []
---

# തൃച്ചംബരത്തുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു 

> **Lead Summary:** തളിപ്പറമ്പ : ദേശീയപാതയിൽ ബൈക്കുകൾ കുട്ടിയിടിച്ച് ചികിൽസയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു. തളിപ്പറമ്പ കാക്കാഞ്ചാൽ പട്ടിണിത്തറ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ സജീവൻ ആണ് മരിച്ചത്. ഈ മാസം 6 ന് രാവിലെ ആയിരുന്നു അപകടം. അന്നുമുതൽ അബോധാവസ്ഥയിൽ മംഗലാപുരത്തെ ആശുപത്രിയിൽ ആയിരുന്നു. അപകടത്തിൽ സജീവൻ്റെ കൂടെ ബൈക്കിൽ ഉണ്ടായിരുന്ന സലീം, അപകടത്തിൽപ്പെട്ട രണ്ടാമത്തെ ബൈക്ക് ഓടിച്ചിരുന്ന ജിയോ എന്നിവർക്ക് പരിക്കേറ്റിരുന്നു.

## Article Content

തളിപ്പറമ്പ : ദേശീയപാതയിൽ ബൈക്കുകൾ കുട്ടിയിടിച്ച് ചികിൽസയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു. തളിപ്പറമ്പ കാക്കാഞ്ചാൽ പട്ടിണിത്തറ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ സജീവൻ ആണ് മരിച്ചത്. ഈ മാസം 6 ന് രാവിലെ ആയിരുന്നു അപകടം. അന്നുമുതൽ അബോധാവസ്ഥയിൽ മംഗലാപുരത്തെ ആശുപത്രിയിൽ ആയിരുന്നു. അപകടത്തിൽ സജീവൻ്റെ കൂടെ ബൈക്കിൽ ഉണ്ടായിരുന്ന സലീം, അപകടത്തിൽപ്പെട്ട രണ്ടാമത്തെ ബൈക്ക് ഓടിച്ചിരുന്ന ജിയോ എന്നിവർക്ക് പരിക്കേറ്റിരുന്നു.

പരേതരായ ബാലൻ്റെയും കൗസല്യയുടെയും മകനാണ് മരണപ്പെട്ട സജീവൻ. ഭാര്യ: ദീപ (വയനാട്). മക്കൾ: അർജുൻ,ആദർശ്, അഭിജിത്ത്.

സഹോദരങ്ങൾ: സുരേശൻ, അനിത. വൈകുന്നേരം 4 മണിക്ക് ചെപ്പന്നൂൽ ശങ്കരമഠത്തിലും തുടർന്ന് സ്വഭവനത്തിലും പൊതുദർശനം. സംസ്കാരം ഇന്ന് വൈകുന്നേരം വട്ടപ്പാറ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/325876/bike-accident)