---
title: "അര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി വൻ തുക പിഴ ചുമത്തി"
english_title: "Half a quintal of banned plastic products seized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/325795/half-a-quintal-of-banned-plastic-products-seized"
published_at: "2025-11-13T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6915d863eaf83_news-card.jpg"
keywords: []
---

# അര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി വൻ തുക പിഴ ചുമത്തി

> **Lead Summary:** **കണ്ണൂർ: **ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഇരിക്കൂർ, രാമന്തളി ഗ്രാമപഞ്ചായത്തുകളിൽ നടത്തിയ പരിശോധനയിൽ രണ്ട് സ്ഥാപനങ്ങളിൽ നിന്നായി 58 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി 10000 രൂപ വീതം പിഴ ചുമത്തി. ഇരിക്കൂറിൽ പ്രവർത്തിച്ചു വരുന്ന അലീഫ് ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിൽ നിന്നും 45 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി.

## Article Content

**കണ്ണൂർ: **ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഇരിക്കൂർ, രാമന്തളി ഗ്രാമപഞ്ചായത്തുകളിൽ നടത്തിയ പരിശോധനയിൽ രണ്ട് സ്ഥാപനങ്ങളിൽ നിന്നായി 58 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി 10000 രൂപ വീതം പിഴ ചുമത്തി. ഇരിക്കൂറിൽ പ്രവർത്തിച്ചു വരുന്ന അലീഫ് ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിൽ നിന്നും 45 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി.

ക്യാരി ബാഗുകൾ, ഗാർബജ് ബാഗുകൾ, പ്ലാസ്റ്റിക് സ്പൂൺ, പേപ്പർ കപ്പ്‌ തുടങ്ങിയ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തി. രാമന്തളി പാലക്കോട് ടൗണിൽ പ്രവർത്തിച്ചു വരുന്ന ബിസ്മില്ല ചിക്കൻ സ്റ്റാളിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിൽ നിന്നും 13 കിലോ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടിച്ചെടുക്കുകയും 10000 രൂപ പിഴ ചുമത്തുകയും ചെയ്തു.

പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ ഇരിക്കൂർ ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലാർക്ക് സുജിത്ത് വി കെ, രാമന്തളി ഗ്രാമപഞ്ചയത്ത് ക്ലാർക്ക് അജിനാസ്, വി. ഇ. ഒ വിശാൽ രാജ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/325795/half-a-quintal-of-banned-plastic-products-seized)