---
title: "മെഡികോണിന്റെ സംസ്ഥാനതല ശില്പശാല ഡിസംബർ 6,7 തീയ്യതികളിലായി കണ്ണൂരിൽ നടക്കും; സംഘാടക സമിതി രൂപീകരണയോഗം നടന്നു"
english_title: "Medicon's state-level workshop to be held in Kannur on December 6th and 7th"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/325692/medicons-state-level-workshop-to-be-held-in-kannur-on-december-6th-and-7th"
published_at: "2025-11-13T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69155bf634176_news-card.jpg"
keywords: []
---

# മെഡികോണിന്റെ സംസ്ഥാനതല ശില്പശാല ഡിസംബർ 6,7 തീയ്യതികളിലായി കണ്ണൂരിൽ നടക്കും; സംഘാടക സമിതി രൂപീകരണയോഗം നടന്നു

> **Lead Summary:** **പരിയാരം :** 'അന്ധവിശ്വാസത്തിനെതിരെ ശാസ്ത്രവിജ്ഞാനം കരുത്ത് - ശാസ്ത്രബോധം പൊതുബോധമാക്കുക ' എന്ന സന്ദേശമുയർത്തിയുള്ള മെഡിക്കൽ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ മെഡികോണിന്റെ സംസ്ഥാനതല ശില്പശാല ഡിസംബർ 6,7 തീയ്യതികളിലായി കണ്ണൂരിൽ നടക്കും.

## Article Content

**പരിയാരം :** 'അന്ധവിശ്വാസത്തിനെതിരെ ശാസ്ത്രവിജ്ഞാനം കരുത്ത് - ശാസ്ത്രബോധം പൊതുബോധമാക്കുക ' എന്ന സന്ദേശമുയർത്തിയുള്ള മെഡിക്കൽ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ മെഡികോണിന്റെ സംസ്ഥാനതല ശില്പശാല ഡിസംബർ 6,7 തീയ്യതികളിലായി കണ്ണൂരിൽ നടക്കും.

ഗവ. മെഡിക്കൽ കോളേജ് മെഡിക്കോൺ ആഭിമുഖ്യത്തിൽ ഏറ്റെടുക്കുന്ന ശില്പശാലയുടെ സംഘാടക സമിതി രൂപീകരണയോഗം മെഡിക്കൽ കോളേജിലെ മെഡിക്കൽ എഡ്യൂക്കേഷൻ ഹാളിൽ നടന്നു. കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ സൈറു ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പി.വി ശ്രീകല ടീച്ചർ അധ്യക്ഷയായിരുന്നു.

ഡോ എ കെ ജയശ്രീ, എം ദിവാകരൻ മാസ്റ്റർ, ഇ ഐ ശ്രീനാഥ്, ഡോ ടി ആർ മായാമോൾ, മെഡികോൺ ഭാരവാഹികളായ ആവണി, ആദിത്യ എം എസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ, ഡോക്ടറേറ്റ്‌ നേടിയ മെഡിക്കൽ കോളേജ് ഡോക്ടർമാരായ ഡോ എസ് എം സരിൻ, ഡോ കെ കെ സരോഷ് കുമാർ , ഡോ കെ വി ഊർമിള എന്നിവരെ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ആദരിച്ചു.

സംഘാടക സമിതി

എം വിജിൻ എം.എൽ.എ ചെയർപേഴ്‌സണും ഡോ എസ് എം കൺവീനറുമായി 101 അംഗ സംഘാടക സമിതി രൂപികരിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ സൈറു ഫിലിപ്പാണ് വർക്കിംഗ് ചെയർപേഴ്‌സൺ. വൈസ് ചെയർപേഴ്‌സൺമാരായി മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ ഷിബാ ദാമോദർ, ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ്, മെഡിക്കൽ കോളേജ് കമ്യുണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ എ കെ ജയശ്രീ, കേരളാശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് പി.വി ജയശ്രീ എന്നിവരെ തെരഞ്ഞെടുത്തു.

ഇ ഐ ശ്രീനാഥ്, ആവണി, ആദിത്യ എം.എസ്, കെ വാജിദ് എന്നിവരാണ് ജോയിന്റ് കൺവീനർമാർ. യഥാക്രമം വിവിധ സബ്കമ്മിറ്റി ചെയർമാൻ, കൺവീനർമാരായി ഡോ മായാമോൾ ടി ആർ, ഡോ കൃഷ്ണപ്രിയ (പ്രോഗ്രാം), പി.ആർ.ജിജേഷ് , ഡോ അജയ് (ഫിനാൻസ്), ഡോ സിറാജ് , ഡോ അഞ്ജന (രജിസ്‌ട്രേഷൻ ), കെ അശോകൻ, ഡോ ഫർഹാന (അക്കൊമൊഡേഷൻ), കെ ആർ കൃപേഷ് , ഡോ സലൂല (ട്രാൻസ്‌പോർട്ടേഷൻ ), പി.ഐ ശ്രീധരൻ, ഡോ സജിത (ഫുഡ്), അജിത് പാനൂർ , ഡോ അഫീഫ (മീഡിയ & പബ്ലിസിറ്റി) എന്നിവരേയും 31 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും സംഘാടക സമിതിയോഗം തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/325692/medicons-state-level-workshop-to-be-held-in-kannur-on-december-6th-and-7th)