---
title: "ആന്തൂർ നഗരസഭ ഭരണസമിതിക്ക് വികാരോഷ്മളമായ യാത്രയയപ്പ് നൽകി"
english_title: "A heartfelt farewell was given to the Anthoor Municipality Administrative Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/325657/a-heartfelt-farewell-was-given-to-the-anthoor-municipality-administrative-committee"
published_at: "2025-11-12T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6914a4c56608f_news-card.jpg"
keywords: []
---

# ആന്തൂർ നഗരസഭ ഭരണസമിതിക്ക് വികാരോഷ്മളമായ യാത്രയയപ്പ് നൽകി

> **Lead Summary:** **ധർമ്മശാല:**ആന്തൂർ നഗരസഭ ഭരണസമിതിക്ക് ഉദ്യോഗസ്ഥരും ഹരിത കർമ്മ സേനയും ചേർന്ന് വികാരോഷ്മളമായ യാത്രയയപ്പ് നൽകി.ധർമ്മശാല കെൽക്കോ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ചെയർമാൻ പി.മുകുന്ദൻ കഴിഞ്ഞ അഞ്ചു വർഷത്തെ വികസന നേട്ടങ്ങളുംസംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നേടിയ അംഗീകാരങ്ങളും വിവരിക്കുകയും ഈ നേട്ടങ്ങൾക്കും അംഗീകാരങ്ങൾക്കുംഭരണ സമിതിയും ഉദ്യോഗസ്ഥരും നടത്തിയ കൂട്ടായ പ്രവർത്തനത്തിൻ്റെ ഫലമായാണെന്നും പ്രസ്താവിച്ചു.

## Article Content

**ധർമ്മശാല:**ആന്തൂർ നഗരസഭ ഭരണസമിതിക്ക് ഉദ്യോഗസ്ഥരും ഹരിത കർമ്മ സേനയും ചേർന്ന് വികാരോഷ്മളമായ യാത്രയയപ്പ് നൽകി.ധർമ്മശാല കെൽക്കോ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ചെയർമാൻ പി.മുകുന്ദൻ കഴിഞ്ഞ അഞ്ചു വർഷത്തെ വികസന നേട്ടങ്ങളുംസംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നേടിയ അംഗീകാരങ്ങളും വിവരിക്കുകയും ഈ നേട്ടങ്ങൾക്കും അംഗീകാരങ്ങൾക്കുംഭരണ സമിതിയും ഉദ്യോഗസ്ഥരും നടത്തിയ കൂട്ടായ പ്രവർത്തനത്തിൻ്റെ ഫലമായാണെന്നും പ്രസ്താവിച്ചു.

പുതുതായി തിരഞ്ഞെടുക്കപ്പെടുന്നഭരണ സമിതിക്ക് ഇനിയും കൂടുതൽ വികസനത്തിൻ്റെ ഉയരങ്ങളിൽ എത്തിച്ചേരുവാനും അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടിയെടുക്കുവാൻ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.ഹെൽത്ത് ഇൻസ്പെക്ടർ പി പി അജീർ സ്വാഗതമാശംസിച്ച ചടങ്ങിൽ സെക്രട്ടറി കെ.മനോജ് കുമാർ അധ്യക്ഷം വഹിച്ചു.

വൈസ് ചെയർപേർസൺ വി.സതീദേവി, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. പ്രേമരാജൻ, എം.ആമിന ടീച്ചർ, പി.കെ.മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ.പി. ഉണ്ണികൃഷ്ണൻ, സുപ്രണ്ട് എൻ.പി. രാമചന്ദ്രൻ, എം.ഇമുഹമ്മദ് സാലിഹ്, ആർ.ഐ പ്രകാശൻ, എച്ച് എസ് അജിത് ടി. മുരളി കടമ്പേരി, കുടുംബശ്രീ സിഡിഎസ് ചെയർപേർസൺ കെ.പി.ശ്യാമള, ഭൂമിക ഹരിത കർമ്മസേന കൺസോർഷ്യം പ്രസിഡണ്ട്മഞ്ജുഷ, കണ്ടിജൻ്റ് ജീവനക്കാർക്കു വേണ്ടി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.എച്ച് ഐ ജോഷ്വാ ജോസഫ് നന്ദിയർപ്പിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/325657/a-heartfelt-farewell-was-given-to-the-anthoor-municipality-administrative-committee)