---
title: "കണ്ണൂരിൽ ഇ-ചലാൻ അദാലത്ത്: 7.69 ലക്ഷം രൂപ പിഴ ഈടാക്കി"
english_title: "E-challan Adalat in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/325652/e-challan-adalat-in-kannur"
published_at: "2025-11-12T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6914a1be53ee2_news-card.jpg"
keywords: []
---

# കണ്ണൂരിൽ ഇ-ചലാൻ അദാലത്ത്: 7.69 ലക്ഷം രൂപ പിഴ ഈടാക്കി

> **Lead Summary:** **കണ്ണൂർ:**മോട്ടോർ വാഹന വകുപ്പും കണ്ണൂർ സിറ്റി പോലീസും സംയുക്തമായി ഇന്ന് രാവിലെ 10.30 മുതൽ വൈകിട്ട് 5.00 വരെ കണ്ണൂർ ആർ.ടി.ഒ ഓഫീസ് ഹാളിൽ വെച്ച് ഇ-ചലാൻ അദാലത്ത് സംഘടിപ്പിച്ചു.

## Article Content

**കണ്ണൂർ:**മോട്ടോർ വാഹന വകുപ്പും കണ്ണൂർ സിറ്റി പോലീസും സംയുക്തമായി ഇന്ന് രാവിലെ 10.30 മുതൽ വൈകിട്ട് 5.00 വരെ കണ്ണൂർ ആർ.ടി.ഒ ഓഫീസ് ഹാളിൽ വെച്ച് ഇ-ചലാൻ അദാലത്ത് സംഘടിപ്പിച്ചു.

വിവിധ കാരണങ്ങളാൽ പിഴ അടക്കാൻ സാധിക്കാത്ത വാഹന ഉടമകൾക്ക് ഈ അദാലത്ത് വഴി പിഴ അടക്കാനുള്ള സൗകര്യം ലഭിച്ചു. ആകെ 7,69,100 രൂപ പിഴ ഈടാക്കി, 1070 കേസുകൾക്ക് തീർപ്പ് കൽപ്പിച്ചു.

വിർച്വൽ കോടതിയിൽ നിന്നും റഗുലർ കോടതിയിലേക്ക് പോയ കേസുകൾക്കും, OTP ലഭിക്കാത്തത് മൂലമുള്ള പ്രശ്നങ്ങൾ മൂലം പിഴ അടക്കാൻ കഴിഞ്ഞിട്ടില്ലാത്തവർക്കും ഈ അദാലത്ത് സഹായകമായി.കൂടാതെ വിവിധ ആർ.ടി. ഓഫീസുകളിലും പോലീസ് സ്റ്റേഷനുകളിലും പോകാതെ, എല്ലാം ഒരേ സ്ഥലത്ത് അടക്കാൻ സൗകര്യം ലഭിച്ചതോടെ പൊതുജനങ്ങൾക്ക് ഈ അദാലത്ത് ഏറെ ഉപകാരപ്രദമായി.വരും ദിവസങ്ങളിലും വിവിധ കേന്ദ്രങ്ങളിൽ ഇത്തരം അദാലത്തുകൾ നടത്തുമെന്ന് കണ്ണൂർ ആർ.ടി.ഒ ഇ.എസ്. ഉണ്ണികൃഷ്ണൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/325652/e-challan-adalat-in-kannur)