---
title: "തളിപ്പറമ്പ് മണ്ഡലത്തിലെ രണ്ട്  കോളനികളുടെ വികസനത്തിന് രണ്ട് കോടി രൂപയുടെ ഭരണാനുമതിയായി "
english_title: "two crores allowed for thalipparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/32565/two-crores-allowed-for-thalipparamba"
published_at: "2022-03-18T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62349d1b1a119_R (1).jpg"
keywords: []
---

# തളിപ്പറമ്പ് മണ്ഡലത്തിലെ രണ്ട്  കോളനികളുടെ വികസനത്തിന് രണ്ട് കോടി രൂപയുടെ ഭരണാനുമതിയായി 

> **Lead Summary:** **തളിപ്പറമ്പ് : **തളിപ്പറമ്പ് മണ്ഡലത്തിലെ രണ്ട് കോളനികളുടെ വികസനത്തിന് രണ്ട് കോടി രൂപയുടെ ഭരണാനുമതിയായി. തളിപ്പറമ്പ് മുൻസിപ്പാലിറ്റിയിലെ കുറ്റിക്കോൽ, പരിയാരം ഗ്രാമപഞ്ചായത്തിലെ നെല്ലിപ്പറമ്പ് കോളനികളുടെ വികസനത്തിനാണ് അംബേദ്‌കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ചത്.

## Article Content

**തളിപ്പറമ്പ് : **തളിപ്പറമ്പ് മണ്ഡലത്തിലെ രണ്ട് കോളനികളുടെ വികസനത്തിന് രണ്ട് കോടി രൂപയുടെ ഭരണാനുമതിയായി. തളിപ്പറമ്പ് മുൻസിപ്പാലിറ്റിയിലെ കുറ്റിക്കോൽ, പരിയാരം ഗ്രാമപഞ്ചായത്തിലെ നെല്ലിപ്പറമ്പ് കോളനികളുടെ വികസനത്തിനാണ് അംബേദ്‌കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ചത്.

രണ്ട് കോളനികളിലും ഓരോ കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കുക. കോളനികളുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിനാണ് ഫണ്ട് ചെലവഴിക്കുക. കോളനികളിലെ കാലപ്പഴക്കം ചെന്ന വീടുകൾ റിപ്പയറിങ് നടത്തുക, നടപ്പാത നിർമ്മിക്കുക, തൊഴിൽ പരിശീലന കേന്ദ്രം സ്ഥാപിക്കുക, സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുക, കമ്മ്യൂണിറ്റി സെന്റർ വിപുലീകണം, കോളനികളുടെ റോഡുകൾ വികസിപ്പിക്കുക എന്നിവ പദ്ധതി പ്രകാരം നടപ്പിലാക്കും.

സാമൂഹ്യമായി പിന്നാക്കം നിൽക്കുന്ന കോളനികളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനാവശ്യമായ പദ്ധതികളാണ് കോളനികളിൽ ആവിഷ്‌ക്കരിക്കുന്നതെന്ന് തദ്ദേശ സ്വയം ഭരണ എക്സ് സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കോളനികളുടെ വികസന പ്രവർത്തനത്തിനുള്ള നിർമ്മാണ ചുമതല ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/32565/two-crores-allowed-for-thalipparamba)