---
title: "കണ്ണൂർ സ്വദേശിയായ യുവതിക്ക് നേരെ പട്ടാപ്പകൽ യുവാവിന്റെ ആസിഡ് ആക്രമണം"
english_title: "acid attack "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/32562/acid-attack"
published_at: "2022-03-18T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62349a1329734_Untitled-2 web-Recovered.jpg"
keywords: []
---

# കണ്ണൂർ സ്വദേശിയായ യുവതിക്ക് നേരെ പട്ടാപ്പകൽ യുവാവിന്റെ ആസിഡ് ആക്രമണം

> **Lead Summary:** **കോഴിക്കോട്‌ : **പട്ടാപ്പകൽ നഗരത്തിൽ യുവതിയ്ക്ക്‌ നേരെ യുവാവിന്റെ ആസിഡ്‌ ആക്രമണം. തൊണ്ടയാട്‌ വിജിലൻസ്‌ ഓഫീസിന്‌ സമീപത്ത്‌ വച്ചാണ്‌ മദർ ആശുപത്രി ജീവനക്കാരിയാ മൃദുലയ്‌ക്ക്‌ നേരെയാണ്‌ ആസിഡ്‌ ആക്രമണമുണ്ടായത്‌.

## Article Content

**കോഴിക്കോട്‌ : **പട്ടാപ്പകൽ നഗരത്തിൽ യുവതിയ്ക്ക്‌ നേരെ യുവാവിന്റെ ആസിഡ്‌ ആക്രമണം. തൊണ്ടയാട്‌ വിജിലൻസ്‌ ഓഫീസിന്‌ സമീപത്ത്‌ വച്ചാണ്‌ മദർ ആശുപത്രി ജീവനക്കാരിയാ മൃദുലയ്‌ക്ക്‌ നേരെയാണ്‌ ആസിഡ്‌ ആക്രമണമുണ്ടായത്‌.

സുഹൃത്തായിരുന്ന ഇരിക്കൂർ കൊശവൻ വയൽ സിന്ധു നിവാസിൽ വിഷ്‌ണുവിനെ(28) പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. വെള്ളിയാഴ്‌ച രാവിലെ 10 ഓടെയാണ്‌ സംഭവം. കണ്ണൂർ നെല്ലിക്കുറ്റി സ്വദേശിയായ യുവതി തൊണ്ടയാട്‌ ഹോസ്‌റ്റലിൽ നിന്നും ആശുപത്രിയിലേക്ക്‌ പോകും വഴിയാണ്‌ ആസിഡ്‌ ഒഴിച്ചത്‌.

യുവതിയുടെ ബഹളം കേട്ട്‌ ഓടിക്കൂടിയ നാട്ടുകാർ ഉടനെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി. വലിയ രീതിയിൽ പൊള്ളലേറ്റിട്ടില്ലെന്നാണ്‌ അറിയുന്നത്‌. ഇരുവരും സുഹൃത്തുക്കളായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/32562/acid-attack)