---
title: "സി ബി ഐ ചമഞ്ഞ് സൈബർ തട്ടിപ്പുസംഘം ഡോക്ടറുടെ പത്തര ലക്ഷം രൂപ തട്ടിയെടുത്തു"
english_title: "Cyber ​​fraud gang"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/325448/cyber-fraud-gang"
published_at: "2025-11-11T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691304bf302fc_download_(1).jfif"
keywords: []
---

# സി ബി ഐ ചമഞ്ഞ് സൈബർ തട്ടിപ്പുസംഘം ഡോക്ടറുടെ പത്തര ലക്ഷം രൂപ തട്ടിയെടുത്തു

> **Lead Summary:** **കണ്ണൂർ: **സി ബി ഐ ചമഞ്ഞ് സൈബർ തട്ടിപ്പുസംഘം ഡോക്ടറുടെ പത്തര ലക്ഷം രൂപ തട്ടിയെടുത്തു. തലശേരി തിരുവങ്ങാട് സ്വദേശിനി സി.ജെ. ഇഷ യുടെ പണമാണ് തട്ടിയെടുത്തത്.

## Article Content

**കണ്ണൂർ: **സി ബി ഐ ചമഞ്ഞ് സൈബർ തട്ടിപ്പുസംഘം ഡോക്ടറുടെ പത്തര ലക്ഷം രൂപ തട്ടിയെടുത്തു. തലശേരി തിരുവങ്ങാട് സ്വദേശിനി സി.ജെ. ഇഷ യുടെ പണമാണ് തട്ടിയെടുത്തത്.

പരാതിക്കാരിയെ വാട്സാപ്പിലൂടെ ബന്ധപ്പെട്ട തട്ടിപ്പുസംഘം മുംബൈ സി ബി ഐ ഓഫീസിൽ നിന്നാണെന്നും താങ്കളുടെ സിം കാർഡും അക്കൗണ്ടു മുപയോഗിച്ച് വൻതോതിൽ അനധികൃത പണമിടപാടുകൾ നടത്തിയതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറസ്റ്റുവാൻ്റ് ഉണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി ഇക്കഴിഞ്ഞ ഒക്ടോബർ 31നും ഈ മാസം മൂന്നാം തീയതിക്കുമിടയിൽ പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് പത്തര ലക്ഷം രൂപ കൈക്കലാക്കി വഞ്ചിച്ചുവെന്ന പരാതിയിലാണ് കണ്ണൂർ സൈബർ സ്റ്റേഷൻ പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/325448/cyber-fraud-gang)