---
title: "കുടിശിക പിരിക്കാൻ എത്തിയ ബാങ്ക് ഉദ്യോഗസ്ഥനെ വളർത്തുനായ കടിച്ചു, ഉടമസ്ഥക്കെതിരെ കേസ്"
english_title: "Pet dog bites bank employee who came to collect dues"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/325401/pet-dog-bites-bank-employee-who-came-to-collect-dues"
published_at: "2025-11-11T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6912d2fa47b0b_Untitled-2-web.jpg"
keywords: []
---

# കുടിശിക പിരിക്കാൻ എത്തിയ ബാങ്ക് ഉദ്യോഗസ്ഥനെ വളർത്തുനായ കടിച്ചു, ഉടമസ്ഥക്കെതിരെ കേസ്

> **Lead Summary:** **കണ്ണപുരം: **കുടിശിക പിരിക്കാൻ എത്തിയ ബാങ്ക് ഉദ്യോഗസ്ഥനെ വളർത്തുനായ കടിച്ചു, ഉടമസ്ഥക്കെതിരെ കേസ്. കണ്ണപുരം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ മൊട്ടമ്മൽ ചെമ്മര വയലിലെ അഭിലാഷ് വി വിയുടെ പരാതിയിൽ മൊറാഴ പണ്ണേരി മീത്തലെ പുരയിൽ ഗീതക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

## Article Content

**കണ്ണപുരം: **കുടിശിക പിരിക്കാൻ എത്തിയ ബാങ്ക് ഉദ്യോഗസ്ഥനെ വളർത്തുനായ കടിച്ചു, ഉടമസ്ഥക്കെതിരെ കേസ്. കണ്ണപുരം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ മൊട്ടമ്മൽ ചെമ്മര വയലിലെ അഭിലാഷ് വി വിയുടെ പരാതിയിൽ മൊറാഴ പണ്ണേരി മീത്തലെ പുരയിൽ ഗീതക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ മുപ്പതാം തീയതി കണ്ണപുരം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരായ രണ്ടുപേർ കുടിശ്ശിക പിരിക്കാനായി ഗീതയുടെ വീട്ടിലെത്തിയപ്പോൾ വളർത്തുനായ അഭിലാഷിന്റെ ഇടതു കൈയിൽ കടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/325401/pet-dog-bites-bank-employee-who-came-to-collect-dues)