---
title: "ടി.ടി.കെ ദേവസ്വത്തിന് ഇല്ലാത്ത ഫണ്ട് അനുവദിച്ചു എന്ന വ്യാജ പ്രചാരണം, സത്യാവസ്ഥ വെളിപ്പെടുത്തണം: ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി എ.പി.ഗംഗാധരൻ"
english_title: "False propaganda that TTK Devaswom was allocated funds that did not exist"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/325395/false-propaganda-that-ttk-devaswom-was-allocated-funds-that-did-not-exist"
published_at: "2025-11-11T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6912cdf88d204_Untitled-2-web.jpg"
keywords: []
---

# ടി.ടി.കെ ദേവസ്വത്തിന് ഇല്ലാത്ത ഫണ്ട് അനുവദിച്ചു എന്ന വ്യാജ പ്രചാരണം, സത്യാവസ്ഥ വെളിപ്പെടുത്തണം: ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി എ.പി.ഗംഗാധരൻ

> **Lead Summary:** **തളിപ്പറമ്പ്:** തളിപ്പറമ്പ് എം.എൽ.എ യുടെ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ശ്രീ രാജരാജേശ്വര ക്ഷേത്രത്തിന്റെ അടിസ്ഥാന വികസനത്തിന് വേണ്ടി അനുവദിച്ചു എന്ന് പറഞ്ഞുകൊണ്ട് എം.എൽ.എ യുടേയും മുഖ്യമന്ത്രിയുടേയും ഫോട്ടോവെച്ച് കൊണ്ട് വ്യാപക പ്രചരണം നടക്കുന്നു. ഇത് ശരിയാണോയെന്ന് സി.പി.എം നേതൃത്വവും എം.എൽ.എയും വിശദീകരിക്കണമെന്ന് ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി എ.പി.ഗംഗാധരൻ ആവശ്യപ്പെട്ടു.

## Article Content

**തളിപ്പറമ്പ്:** തളിപ്പറമ്പ് എം.എൽ.എ യുടെ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ശ്രീ രാജരാജേശ്വര ക്ഷേത്രത്തിന്റെ അടിസ്ഥാന വികസനത്തിന് വേണ്ടി അനുവദിച്ചു എന്ന് പറഞ്ഞുകൊണ്ട് എം.എൽ.എ യുടേയും മുഖ്യമന്ത്രിയുടേയും ഫോട്ടോവെച്ച് കൊണ്ട് വ്യാപക പ്രചരണം നടക്കുന്നു. ഇത് ശരിയാണോയെന്ന് സി.പി.എം നേതൃത്വവും എം.എൽ.എയും വിശദീകരിക്കണമെന്ന് ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി എ.പി.ഗംഗാധരൻ ആവശ്യപ്പെട്ടു.

ടി.ടി.കെ ദേവസ്വം ഭരണസമിതി അറിയാതെ, ഒരു എസ്റ്റിമേറ്റോ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ഇല്ലാതെ എം.എൽ.എ ഫണ്ടിൽ നിന്നും തുക അനുവദിച്ചു എന്ന് പറയുന്നത് ആരെ വിഡ്ഡികളാക്കാനാണ്. ഈ വാർത്ത പ്രചരിപ്പിക്കുന്നതിൽ ടി.ടി.കെ ദേവസ്വം ജീവനക്കാരും ഉണ്ട് എന്നതാണ് വിരോധാഭാസം. എം.എൽ.എ ഫണ്ട് അനുവദിക്കാൻ എന്തെല്ലാം നടപടികൾ വേണം എന്ന് അറിയാത്തവരാണോ തളിപ്പറമ്പ് എം.എൽ.എ. ഇങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത പിൻവലിച്ച് ഭക്തജനങ്ങളോട് ക്ഷമാപണം പറയണമെന്നും പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/325395/false-propaganda-that-ttk-devaswom-was-allocated-funds-that-did-not-exist)