---
title: "കുപ്പം എം എം യു പി എസ് സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോ ടാക്സി നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ച് 11 കുട്ടികൾക്ക് പരിക്ക്"
english_title: "An auto taxi carrying students from Kuppam MMU UPS School lost control and crashed into a wall"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/325340/an-auto-taxi-carrying-students-from-kuppam-mmu-ups-school-lost-control-and-crashed-into-a-wall"
published_at: "2025-11-10T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69120705c72e1_news-card.jpg"
keywords: []
---

# കുപ്പം എം എം യു പി എസ് സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോ ടാക്സി നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ച് 11 കുട്ടികൾക്ക് പരിക്ക്

> **Lead Summary:** കുപ്പം എം എം യുപിഎസ് സ്കൂളിലെ കുട്ടികളെയും കൊണ്ടുപോവുകയായിരുന്ന ഓട്ടോ ടാക്സി നിയന്ത്രണം വിട്ട് മതിലിടിച്ച് 11 കുട്ടികൾക്ക് പരിക്ക് .പരിയാരം ചിതപ്പിലെ പൊയിലിൽ ഇന്ന് വൈകുന്നേരം 4.30നാണ് അപകടം നടന്നത്.

## Article Content

കുപ്പം എം എം യുപിഎസ് സ്കൂളിലെ കുട്ടികളെയും കൊണ്ടുപോവുകയായിരുന്ന ഓട്ടോ ടാക്സി നിയന്ത്രണം വിട്ട് മതിലിടിച്ച് 11 കുട്ടികൾക്ക് പരിക്ക് .പരിയാരം ചിതപ്പിലെ പൊയിലിൽ ഇന്ന് വൈകുന്നേരം 4.30നാണ് അപകടം നടന്നത്.

വായാട് പുളിയൂൽ പ്രദേശത്തെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.പരിക്കുപറ്റി തളിപ്പറമ്പ് ലൂർദ്ദിൽ ഹോസ്പിറ്റലിൽ കഴിയുന്ന,ഏഴാം ക്ലാസ് വിദ്യാർത്ഥിനി നജാ ഫാത്തിമ (12),നാലാം ക്ലാസ് വിദ്യാർത്ഥികളായ റഫ, (9)ഫർസ (9) -ഹാദി മുഹമ്മദ് (9)ഫാത്തിമ കെ സി( 9)ഇസ്ന ഫാത്തിമ (6) ഒന്നാം ക്ലാസ്ഷിഫാൻ (12)ഫർഹാ ഫാത്തിമ(12)മൻഹ (5) ukgമിൻഹ (5) ukgഫാത്തിമ കെ(10) 6 ക്ലാസ്എന്നീ കുട്ടികളെയാണ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

ഓട്ടോ ടാക്സി ഡ്രൈവർ അബ്ദുൽ ഖാദർ(55) വായാടിനും അപകടത്തിൽ പരിക്കുപറ്റിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/325340/an-auto-taxi-carrying-students-from-kuppam-mmu-ups-school-lost-control-and-crashed-into-a-wall)