---
title: "രാജ്യസഭ തെരഞ്ഞെടുപ്പ്: ഇടതുസ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു"
english_title: "rajyasabha election"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/32531/rajyasabha-election"
published_at: "2022-03-18T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623461a1354fa_Untitled-2 web-Recovered.jpg"
keywords: []
---

# രാജ്യസഭ തെരഞ്ഞെടുപ്പ്: ഇടതുസ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

> **Lead Summary:** **തിരുവനന്തപുരം: **രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സിപിഎമ്മിന്റെ എ എ റഹിം, സിപിഐയുടെ പി സന്തോഷ് കുമാര്‍ എന്നിവരാണ് പത്രിക നല്‍കിയത്. നിയമസഭ സെക്രട്ടറിയുടെ ഓഫീസിലെത്തി, വരണാധികാരി കവിതാ ഉണ്ണിത്താനാണ് ഇതുവരും നാമനിര്‍ദേശ പത്രിക നല്‍കിയത്.

## Article Content

**തിരുവനന്തപുരം: **രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സിപിഎമ്മിന്റെ എ എ റഹിം, സിപിഐയുടെ പി സന്തോഷ് കുമാര്‍ എന്നിവരാണ് പത്രിക നല്‍കിയത്. നിയമസഭ സെക്രട്ടറിയുടെ ഓഫീസിലെത്തി, വരണാധികാരി കവിതാ ഉണ്ണിത്താനാണ് ഇതുവരും നാമനിര്‍ദേശ പത്രിക നല്‍കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍, സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, മന്ത്രിമാരായ ആന്റണി രാജു, ജി ആര്‍ അനില്‍, കെ രാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ കെ ശശീന്ദ്രന്‍ തുടങ്ങിയവരും പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പമെത്തിയിരുന്നു.

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റാണ് എ എ റഹിം. തിരുവനന്തപുരം സ്വദേശിയാണ്. പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് സിപിഐ സ്ഥാനാര്‍ത്ഥിയായ പി സന്തോഷ് കുമാര്‍. യുവനേതാക്കളെ പരിഗണിക്കാന്‍ സിപിഎമ്മും സിപിഐയും തീരുമാനിക്കുകയായിരുന്നു. കേരളത്തില്‍ മൂന്ന് സീറ്റുകളാണ് ഒഴിവു വന്നത്. ഇതില്‍ ഒരു സീറ്റ് കോണ്‍ഗ്രസിന്റേതാണ്. ഇതില്‍ സ്ഥാനാര്‍ത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ മാസം 31 നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/32531/rajyasabha-election)