---
title: "ആന്തൂർ നഗരസഭ കലോത്സവം; അയ്യങ്കോൽ എ.വി.കുഞ്ഞമ്പു സ്മാരക വായനശാല ചാമ്പ്യന്മാർ."
english_title: "Anthoor Municipality Arts Festival"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/325293/anthoor-municipality-arts-festival"
published_at: "2025-11-10T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6911bbfa68c1f_news-card.jpg"
keywords: []
---

# ആന്തൂർ നഗരസഭ കലോത്സവം; അയ്യങ്കോൽ എ.വി.കുഞ്ഞമ്പു സ്മാരക വായനശാല ചാമ്പ്യന്മാർ.

> **Lead Summary:** **കടമ്പേരി:**കടമ്പേരി ഗവ. യു .പി. സ്ക്കൂളിൽ വച്ചു നടന്ന ആന്തൂർ നഗരസഭ കലോത്സവത്തിൽ 250 പോയൻ്റുകളോടെ അയ്യങ്കോൽ എ.വി.കുഞ്ഞമ്പു സ്മാരകവായനശാല ചാമ്പ്യന്മാരായി. നണിച്ചേരി രക്തസാക്ഷി സ്മാരക വായനശാല 193 പോയൻ്റുകളോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

## Article Content

**കടമ്പേരി:**കടമ്പേരി ഗവ. യു .പി. സ്ക്കൂളിൽ വച്ചു നടന്ന ആന്തൂർ നഗരസഭ കലോത്സവത്തിൽ 250 പോയൻ്റുകളോടെ അയ്യങ്കോൽ എ.വി.കുഞ്ഞമ്പു സ്മാരകവായനശാല ചാമ്പ്യന്മാരായി. നണിച്ചേരി രക്തസാക്ഷി സ്മാരക വായനശാല 193 പോയൻ്റുകളോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

തുടർച്ചയായ നാലാംതവണയാണ് എവി കുഞ്ഞമ്പു സ്മാരക വായനശാല ഒന്നാംസ്ഥാനത്തെത്തുന്നത്.സമാപന സമ്മേളനം നഗരസഭാ ഉപാധ്യക്ഷ വി.സതീദേവിയുടെ അധ്യക്ഷതയിൽ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു. സ്ഥിരം സമിതി അംഗങ്ങളായ കെ.വി.പ്രേമരാജൻ, പി.കെ. മുഹമ്മദ് കുഞ്ഞി, എം.ആമിന ടീച്ചർ, ഓമന മുരളീധരൻ, കെ.പി.ഉണ്ണികൃഷ്ണൻ

കൗൺസിലർമാരായ പി.പി. മുരളി, കെ.വി. ഗീത തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.തുടർന്ന് വിജയികൾക്ക് സമ്മാനദാനം നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/325293/anthoor-municipality-arts-festival)