---
title: "മന്നയുടെ ജനകീയ കൗൺസിലർ സി മുഹമ്മദ് സിറാജിന് യൂത്ത് ലീഗിന്റെ ആദരം"
english_title: "Youth League honors Manna's popular councilor C. Muhammad Siraj"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/325249/youth-league-honors-mannas-popular-councilor-c-muhammad-siraj"
published_at: "2025-11-10T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691192fb93943_news-card.jpg"
keywords: []
---

# മന്നയുടെ ജനകീയ കൗൺസിലർ സി മുഹമ്മദ് സിറാജിന് യൂത്ത് ലീഗിന്റെ ആദരം

> **Lead Summary:** **തളിപ്പറമ്പ: **കഴിഞ്ഞ 5 വർഷം സ്തുത്യർഹമായ സേവനങ്ങൾ കാഴ്ച വെച്ച് കൗൺസിലർ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന തളിപ്പറമ്പ മന്നയുടെ ജനകീയ നായകൻ സി മുഹമ്മദ് സിറാജിനെ മന്ന ശാഖാ മുസ്‌ലിം യൂത്ത്‌ ലീഗ് ആദരിച്ചു. വയനാട് ജില്ലയിലെ സാജ് റിസോർട്ടിൽ വെച്ച് നടന്ന മന്ന ശാഖാ മുസ്‌ലിം യൂത്ത്‌ ലീഗ് ദ്വിദിന സഹവാസ ക്യാമ്പിൽ വെച്ചാണ് ആദരിച്ചത്.

## Article Content

**തളിപ്പറമ്പ: **കഴിഞ്ഞ 5 വർഷം സ്തുത്യർഹമായ സേവനങ്ങൾ കാഴ്ച വെച്ച് കൗൺസിലർ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന തളിപ്പറമ്പ മന്നയുടെ ജനകീയ നായകൻ സി മുഹമ്മദ് സിറാജിനെ മന്ന ശാഖാ മുസ്‌ലിം യൂത്ത്‌ ലീഗ് ആദരിച്ചു. വയനാട് ജില്ലയിലെ സാജ് റിസോർട്ടിൽ വെച്ച് നടന്ന മന്ന ശാഖാ മുസ്‌ലിം യൂത്ത്‌ ലീഗ് ദ്വിദിന സഹവാസ ക്യാമ്പിൽ വെച്ചാണ് ആദരിച്ചത്.

ആദരിക്കൽ ചടങ്ങ് ശാഖ പ്രസിഡന്റ്‌ മദനി സി കെ യുടെ അധ്യക്ഷതയിൽ തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും മുസ്‌ലിം യൂത്ത്‌ ലീഗ് വയനാട് ജില്ലാ വൈസ് പ്രസിഡണ്ടുമായ ഷമീം പാറക്കണ്ടി, സി മുഹമ്മദ് സിറാജിന് മന്ന ശാഖാ മുസ്‌ലിം യൂത്ത് ലീഗിന്റെ സ്നേഹോപഹാരം നൽകി ആദരിച്ചു.

മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി എൻ എ സിദ്ദീഖ്, വാർഡ് പ്രസിഡന്റ്‌ പി ഹാരിസ്, ട്രഷറർ പി മൊയ്‌ദീൻ കുട്ടി, മുസ്‌ലിം ലീഗ് മുനിസിപ്പൽ സെക്രട്ടറി എം വി ഫാസിൽ, ശാഖ ഭാരവാഹികളായ ഫായിസ് മൈലാഞ്ചി, ജുനൈദ് കെ വി, അബ്ദുൽ നാഫി, ശുഐബ് സി കെ, അബിനാസ് വി പി, ആബിദ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/325249/youth-league-honors-mannas-popular-councilor-c-muhammad-siraj)